അട്ടപ്പാടിയില്‍ വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം. ആനക്കല്‍ സ്വദേശി രാംകുമാറും കുടുംബവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
കാട്ടാനയുടെ ആക്രമണത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തകര്‍ന്നു.
പരുപന്തര കരുവടത്ത് മേഖലയില്‍ ഇന്നലെ രാത്രിയാണ് സംഭവം. മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ രാംകുമാറും കുടുംബവും കാറില്‍ സഞ്ചരിക്കുമ്ബോഴാണ് കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. റോഡില്‍ നിലയുറപ്പിച്ച ആന വാഹനം കണ്ട് ഓടിയടുക്കുകയായിരുന്നു. കാറിന്റെ ബോണറ്റില്‍ കുത്തിയ ശേഷം കാര്‍ മറിച്ചിടാന്‍ ശ്രമിച്ചു. ഈസമയത്ത് പരിഭ്രാന്തരായ കുടുംബം കാറില്‍ നിന്ന് പുറത്തിറങ്ങിയില്ല.
തുടര്‍ന്ന് പിന്‍വാങ്ങിയ ആന, ഉടന്‍ തന്നെ വീണ്ടും മടങ്ങിയെത്തി വാഹനത്തെ ആക്രമിച്ചു. 40 മിനിറ്റ് നേരം കഴിഞ്ഞ് ആന പോയെന്ന് ഉറപ്പിച്ച ശേഷമാണ് കാര്‍ മുന്നോട്ടെടുത്തത്. കാറില്‍ കുട്ടികള്‍ അടക്കം ആറുപേരാണ് ഉണ്ടായിരുന്നത്.
Content Highlights: Katana attack on car in Attapadi; The family escaped unhurt
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !