കൊച്ചി: സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വർഷം കഠിന തടവ്. 35000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സബിൻ രാജിനേ ആണ് പെരുമ്പാവൂർ സ്പെഷ്യൽ അതിവേഗ കോടതി ശിക്ഷിച്ചത്.
2021 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. കൂട്ടുകാരൻ്റെ ഫോണിൽ നിന്നും ഫെയ്സ്ബുക്ക് വഴിയാണ് സബിൻ കുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് കുട്ടിയെ കാണാതായി എന്ന കേസിൻ്റെ അന്വേഷണത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി മനസ്സിലാകുന്നത്. തുടർന്ന് വേളാങ്കണ്ണിയിലെ ഒരു ലോഡ്ജിൽ നിന്നും ഇയാളെ പിടികൂടുകയായിരുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടിയും കൂടെയുണ്ടായിരുന്നു.
കേസിൽ നിന്നും ജാമ്യം കിട്ടി പുറത്തിറങ്ങിയ പ്രതി എറണാകുളം സെൻട്രൽ സ്റ്റേഷൻ പരിധിയിൽ 14 വയസുള്ള മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായി. ഇതോടെ നിലവിലുള്ള ജാമ്യം റദ്ദ് ചെയ്ത് ഇയാളെ എറണാകുളം സബ്ബ് ജയിലിൽ പാർപ്പിക്കുകയായിരുന്നു.
Content Highlights: School student kidnapped and tortured: Accused gets 16 years rigorous imprisonment
ഏറ്റവും പുതിയ വാർത്തകൾ:

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !