കേരളത്തിലാധ്യമായി 270 ൽ പരം നെൽവിത്തുകളുടെ പ്രദർശനം നടത്തി തവനൂർ ഗവ: ആർട്സ് കോളേജ്

0

തവനൂർ:
ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, തവനൂർ ’വിത്തും കൈക്കോട്ടും’ എന്ന പേരിൽ കേരളത്തിലങ്ങോളം ഇങ്ങോളം വിവിധ കാലാവസ്ഥകളിൽ കൃഷിചെയ്തു വരുന്ന 270 ൽ അധികം നെൽവിത്തുകളുടെ പ്രദർശനം നടത്തി. കോളേജിലെ എൻ. എസ്. എസ്. യൂണിറ്റിനു നേതൃത്വം നല്കുന്ന ഡോ. ജിബി കെ. ബിയുടെയും ഡോ. ശരത് ചന്ദ്രന്റെയും; അംഗങ്ങളായ വിദ്യാർഥികളുടെയും നേതൃത്വത്തിൽ  സംഘടിപ്പിച്ച പ്രസ്തുത പരിപാടിയിൽ ഔഷധസസ്യങ്ങളുടെ പ്രദർശനം, ദശപുഷ്പങ്ങൾ, കേരളത്തിലെ തന്നതു പഴവിഭവങ്ങൾ, പലതരം ധാന്യങ്ങളുടെ പ്രദർശനം എന്നിവയും അനുബന്ധമായി നടത്തി. ദശപുഷ്പങ്ങളിലൊന്നായ പൂവാംകുറുന്നിലയിൽനിന്നും കൺമഷി നിർമ്മിക്കുന്ന സ്റ്റാളും പ്രദർശനത്തിനൊപ്പം ഏറെ ശ്രദ്ധേയമായി. വിവിധ ഡിപ്പാർട്ടുമെന്റുകളുടെ നേതൃത്വത്തിൽ പ്രദർശനത്തോടനുബന്ധമായി ഭക്ഷണശാലകളും ക്രമീകരിച്ചു.
നെൽവിത്തുകളുടെ പ്രദർശനം ഔദ്യോഗിമായി ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീറ സി. പി. സംസാരിച്ചു.  കോളേജ് പ്രിൻസിപ്പാൾ ഡോ. സീജ വി. വി. അധ്യക്ഷത വഹിച്ചു. അഗ്രികൾച്ചർ ഓഫീസ് അസി. ഡയറക്ടർ വിനയൻ എം. വി. മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ ആധുനിക സമൂഹത്തിൽ കേരളത്തിന്റെ തനതുവിഭവങ്ങളും നാട്ടറിവുകളും പുതു തലമുറയ്ക്കു മുന്നിൽ പരിചയപ്പെടുത്തിക്കൊടുക്കുന്ന ഇത്തരം പരിപാടികൾ ഏറെ  പ്രശംസനീയമാണ് എന്നു സൂചിപ്പിച്ചു. 
ഉദ്ഘാടനത്തോടനുബന്ധിച്ച് സമീപവാസികളായ അഞ്ച് നെൽകർഷകരെ ആദരിക്കുന്ന ചടങ്ങും കോളേജിൽവെച്ചു നടന്നു. സുബ്രമണ്യൻ, സന്തോഷ് തൃക്കണ്ടിയൂർ, അബൂബക്കർ, ജാനകി വരിക്കോട്ടിൽ, മൊയ്തീൻകുട്ടി എ. വി. എന്നീ കർഷകരെയാണ് ആദരിച്ചത്.
ഉദ്ഘാടന ചടങ്ങിൽ ആശംസകൾ അറിയിച്ചുകൊണ്ട് ടി. വി. ശിവദാസ് ( തവനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്), സബിൻ ചിറക്കൽ (വാർഡ് മെമ്പർ), സുഭാഷ് പി. കെ.(പി. ടി. എ. വൈസ് പ്രസിഡന്റ്), ആതിര ജി. മേനോൻ(കൃഷി ഓഫീസർ), ശ്രീ. വിനീത് ടി. പി., ശ്രീ. വിനോദ് സി. വി.(അധ്യാപക പ്രതിനിധികൾ) എന്നിവർ സംസാരിച്ചു.  പ്രസ്തുത ചടങ്ങിന് സ്വാഗതം നേർന്നുകൊണ്ട് എൻ. എസ്. എസ്. സെക്രട്ടറി ബാസിദ സ്വാഗതവും മുഹമ്മദ് സാബിർ നന്ദിയും പ്രകാശിപ്പിച്ചു.
സമീപവാസികളുടെയും വിവിധ കലാലയങ്ങളിലെ വിദ്യാർഥികളുടെ സജീവസാന്നിധ്യത്താലും പങ്കാളിത്തത്താലും ഏറെ സമ്പുഷ്ടമായി നെല്‌വിത്തുകളുടെ പ്രദർശനം നടന്നു.

Content Highlights: Tavanur Govt: Arts College held an exhibition of over 270 rice seeds for the first time in Kerala.

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !