ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം ആഗസ്റ്റ് അഞ്ചിന് കോട്ടപ്പടി മുൻസിപ്പൽ ബസ് സ്റ്റാന്റ് അങ്കണത്തിൽ പി.ഉബൈദുള്ള എം.എൽ.എ നിർവഹിക്കും. ഖാദി ഗ്രാമ വ്യവസായ ബോർഡ് അംഗം എസ്. ശിവരാമൻ അധ്യക്ഷത വഹിക്കും. മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി സമ്മാന കൂപ്പൺ വിതരണോദ്ഘാടനം നിർവഹിക്കും. ആഗസ്റ്റ് രണ്ട് മുതൽ 28 വരെയുള്ള കാലയളവിൽ ബോർഡിന്റെ വിപണന കേന്ദ്രങ്ങളിലൂടെ 30 ശതമാനം റിബേറ്റിൽ കോട്ടൺ, സിൽക്ക്, റെഡിമെയ്ഡ് ഖാദി വസ്ത്രങ്ങൾ വാങ്ങാം. ഓണം പ്രമാണിച്ച് നടത്തുന്ന സമ്മാന പദ്ധതിയിൽ ഓരോ 1000 രൂപ പർച്ചേസിനും സമ്മാനകൂപ്പൺ ലഭിക്കും. മെഗാ സമ്മാനമായി ഇലക്ട്രിക് കാർ, ഇലക്ട്രിക് സ്‌കൂട്ടർ, സ്വർണ്ണ നാണയങ്ങൾ കൂടാതെ ആഴ്ച തോറും 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും നൽകും. സർക്കാർ, അർധ സർക്കാർ, പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ക്രെഡിറ്റ് വ്യവസ്ഥയിൽ ഒരു ലക്ഷം രൂപ വരെ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഖാദി വസ്ത്രങ്ങൾ വാങ്ങാം.
Content Highlights: Onam Khadi Mela: District level inauguration tomorrow in Malappuram.. Thirty percent rebate at all centers..
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !