ലീഗിനെ വിടാതെ പിന്തുടർന്ന് കെ.ടി.ജലീൽ.. തനിക്കെതിരെ അഴിമതി തെളിയിച്ചാൽ ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് ജലീൽ

0

ലീഗിനും യൂത്ത് ലീഗിനും ഒരു ലക്ഷം രൂപ ഇനാം  പ്രഖ്യാപിച്ച് കെ.ടി.ജലീൽ.. ഒരാളുടെടെയും ചില്ലിക്കാശിൻ്റെ കറ തൻ്റെ ദേഹത്ത് പറ്റിയിട്ടില്ലന്നും അങ്ങനെ ഉണ്ടന്ന് തെളിയിച്ചാൽ ഒരു ലക്ഷം രൂപ ഇനാം നൽകാമെന്നാണ് കെ.ടി.ജലീൽ തൻ്റെ എഫ് ബി.പോസ്റ്റിൽ പറഞ്ഞ് വെക്കുന്നത്.

താനൂരിലെ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ താൻ മന്ത്രിയായിരിക്കെ സഹോദര മതസ്ഥർക്ക് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട് താൻ പണപിരിവ് നടത്തിയെന്ന സോഷ്യൽ മീഡിയ പ്രചരണങ്ങളുടെ ഭാഗമായി യഥാർത്ഥ വസ്തുത വ്യക്തമാക്കി എഴുതിയ പോസ്റ്റിലാണ് ലീഗിനെയും യൂത്ത് ലീഗിനെയും വെല്ലുവിളിച്ച് കൊണ്ട് ജലീൽ രംഗത്തെത്തിയിരിക്കുന്നത്

FB പോസ്റ്റിൻ്റെ പൂർണ്ണരൂപം..

ലീഗിനും യൂത്ത്ലീഗിനും ഒരു ലക്ഷം രൂപ ഇനാം!!

താനൂരിലെ അനിഷ്ടസംഭവത്തിൻ്റെ പശ്ചാതലത്തിൽ അന്ന് മന്ത്രിയായിരുന്ന ഞാൻ കേടുപാടുകൾ പറ്റിയ സഹോദര മതസ്ഥർക്ക് നഷ്ടപരിഹാരം നൽകുമെന്ന് സ്ഥലം സന്ദർശിച്ച ശേഷം പ്രഖ്യാപിച്ചിരുന്നു. അതിലേക്കുള്ള വ്യക്തിപരമായ എൻ്റെ വിഹിതമായ 25000 രൂപ താനൂർ എം.എൽ.എയും ഇപ്പോഴത്തെ മന്ത്രിയുമായ വി അബ്ദുറഹിമാന് ബാങ്ക് മുഖേന കൈമാറുകയും ചെയ്തു. പറയുന്നത് ആദ്യം പ്രാവർത്തികമാക്കി മറ്റുള്ളവരോട് അഭ്യർത്ഥിക്കുന്ന ശീലമേ എനിക്കുള്ളൂ.

അന്ന് ഫേസ്ബുക്കിൽ കുറിച്ചത് പണം തന്നവരുടെ പേരുകളല്ല. ആവശ്യമെങ്കിൽ സംഭാവന നൽകാൻ തയ്യാറായ എൻ്റെ സുഹൃത്തുക്കളുടെ പേരുകളാണ്. എന്നെപ്പോലെ എൻ്റെ സ്നേഹിതൻമാരായ നാലോ അഞ്ചോ പേരും അവർ വാഗ്ദാനം ചെയ്ത പ്രകാരം പെട്ടന്നുതന്നെ പണം ബാങ്ക് മുഖേന റഹ്മാന് അയച്ച് കൊടുത്തു. കുറച്ചു സംഖ്യയേ ആവശ്യം വരൂ എന്ന് കണ്ടപ്പോൾ ബാക്കിയുള്ളവരോട് പണം അയക്കേണ്ടെന്നും അറിയിച്ചു.

കിട്ടിയ സംഖ്യയിൽ നിന്ന് കുറച്ചുസംഖ്യ രണ്ടോ മൂന്നോ കച്ചവടക്കാർക്ക് നൽകി. കെ.ആർ ബേക്കറി ഉടമ ബാലേട്ടൻ ഇനി താനൂരിൽ കച്ചവടം തുടരുന്നില്ലെന്ന് തീരുമാനിച്ചു. കെട്ടിട ഉടമയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് ഷോപ്പ് അടക്കാൻ തീരുമാനിച്ചതിൻ്റെ കാരണമെന്ന് അദ്ദേഹം ഞങ്ങളോട് പറയുകയും ചെയ്തു. ബാലേട്ടൻ നഷ്ടം വന്നതിന് സഹായം വേണ്ടെന്ന് സ്നേഹത്തോടെ അറിയിച്ചു. അതോടെ റഹ്മാൻ്റെ അക്കൗണ്ടിൽ എനിക്ക് പുറമെ പണമയച്ച സുഹൃത്തുക്കളുടെ പങ്കിലെ ബാക്കി സംഖ്യ താനൂരിലെ ഒരു പാവപ്പെട്ട സ്ത്രീക്ക് സ്ഥലം എം.എൽ.എയുടെ നേതൃത്വത്തിൽ വീടുണ്ടാക്കി കൊടുക്കുന്ന പദ്ധതിയിലേക്ക് പണമയച്ചവരുടെ സമ്മതപ്രകാരം ചെലവിട്ടു. ഈ കഥയിലെ എല്ലാ കഥാപാത്രങ്ങളും ഇന്ന് ജീവിച്ചിരിപ്പുണ്ട്. ആരും മരിച്ചിട്ടില്ല. സംശയമുള്ളവർക്ക് അവരോട് ചോദിക്കാം.

ലീഗിലായിരുന്ന കാലത്തും ഇപ്പോഴും ആരിൽ നിന്നെങ്കിലും പിരിച്ച് മുക്കുന്ന ഏർപ്പാട് എനിക്കില്ല. യൂത്ത് ലീഗ് സെക്രട്ടറിയായിരിക്കെ സംസ്ഥാന സമ്മേളനം നടത്തിയ വകയിൽ ഒൻപത് ലക്ഷത്തോളം രൂപ ബാക്കിയാക്കി ബാഫഖി യൂത്ത് സെൻ്റർ നവീകരിച്ച യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയാണ് ഞാൻ. സമ്മേളനത്തിൻ്റെ വരവ് ചെലവ് കണക്കുകൾ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾക്ക് നൽകിയ സന്ദർഭം ഒരിക്കലും മറക്കില്ല. എല്ലാം നോക്കി ബാക്കിയായ ലക്ഷങ്ങൾ കണ്ട അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു: "സമ്മേളനം നടത്തി പണം ബാക്കിയാവൽ ലീഗിൽ അപൂർവ്വമാണ്". എൻ്റെ പുറത്ത് തങ്ങൾ രണ്ട് കൊട്ടും കൊട്ടി.

ഞാൻ ഒരാളിൽ നിന്നും താനൂർ സംഭവവുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും പിരിച്ചിട്ടില്ല. പൊതുമരാമത്ത് പ്രവൃത്തികൾ എടുക്കുന്ന കോൺട്രാക്ടർമാരിൽ നിന്ന് പോലും ഒരു നയാപൈസ പിരിക്കാത്ത ഒരാൾ എങ്ങിനെയാണ് ദുരന്തങ്ങളെ അവസരമായി കണ്ട് പണപ്പിരിവ് നടത്തുക? "പിരിവ് കല"യിൽ ഞാനെന്നും തോറ്റിട്ടേയുള്ളൂ.

എൻ്റെ 56 വർഷ ജീവിതത്തിനിടയിൽ ഒരാളുടെ ഒരു ചില്ലിക്കാശിൻ്റെ കറ എൻ്റെ ദേഹത്ത് പറ്റിയിട്ടുണ്ടെന്ന് ലീഗോ യൂത്ത്ലീഗോ തെളിയിച്ചാൽ അവർക്ക് ഞാൻ ഒരു ലക്ഷം രൂപ ഇനാം നൽകും. ഇത് വാക്കാണ്. വാക്കാണ് ഏറ്റവും വലിയ സത്യം.

പിരിക്കുന്ന ഓരോ രൂപക്കും പടച്ചതമ്പുരാനോട് കണക്കു പറയേണ്ടി വരും എന്ന ഉത്തമ ബോദ്ധ്യമാണ് ലീഗിലായിരുന്നപ്പോഴും ഇപ്പോഴും എന്നെ നയിക്കുന്നത്. മരണം വരെ നാഥൻ അതു നിലനിർത്തിത്തരട്ടേ എന്ന് അഞ്ചുനേരവും ഞാൻ പ്രാർത്ഥിക്കാറുണ്ട്. "ഖാഇദെമില്ലത്ത് സൗധ"വുമായി ബന്ധപ്പെട്ടുണ്ടായ വിവാദം എനിക്കെതിരെ കള്ളപ്രചരണം നടത്താൻ ലീഗ് സൈബർ പോരാളികൾ വ്യാപകമായി ഉപയോഗിച്ചു. "താനൂരിൻ്റെ കണക്കും" പൊക്കിപ്പിടിച്ച് സമൂഹമാധ്യമങ്ങളിൽ അവർ തിമർത്താടുന്നത് കൊണ്ടാണ് പഴയ കാര്യങ്ങൾ വീണ്ടും
ഓർമ്മിപ്പിച്ച് പോസ്റ്റിടേണ്ടി വന്നത്. ക്ഷമിക്കണം....

https://m.facebook.com/story.php?story_fbid=pfbid02zYmNgy2w3PNSaZk2TM9SCGsfjQMD9q7xeqNTvQ1fVqambz2qekA3rRDdMRoucRtTl&id=100044161883012&mibextid=Nif5oz



Content Highlights:Following KT Jalil without leaving the league.. Jalil has announced a reward of 1 lakh rupees if corruption is proved against him.

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !