കൊല്ലം: കരുനാഗപ്പള്ളിയില്‍ മദ്യം നല്‍കി വിദേശവനിതയെ പീഡിപ്പിച്ചതായി പരാതി. അമേരിക്കന്‍ സ്വദേശിയായ വനിതയെ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി അമിതമായി മദ്യം നല്‍കിയ ശേഷം പീഡിപ്പിച്ചു എന്നതാണ് പരാതി.
കേസില്‍ ചെറിയഴീക്കല്‍ സ്വദേശികളായ നിഖില്‍, ജയന്‍ എന്നിവരെ പൊലീസ് പിടികൂടി.
വിദേശ വനിതയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയ ശേഷം ഇരുവരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അമിതമായി മദ്യം നല്‍കിയ ശേഷമായിരുന്നു പീഡനം. അമിതമായി മദ്യം കഴിച്ചതിനെ തുടര്‍ന്ന് ഇവര്‍ക്ക് ബോധം നഷ്ടപ്പെട്ടിരുന്നതായും പൊലീസ് പറയുന്നു. തുടര്‍ന്ന് ബോധം തിരിച്ചുകിട്ടിയ വിദേശവനിത സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
പ്രതികളെ കരുനാഗപ്പള്ളി പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇവര്‍ക്കെതിരെ മുന്‍പും കേസുകള്‍ ഉണ്ടായിരുന്നോ എന്നതടക്കം പൊലീസ് പരിശോധിച്ച് വരികയാണ്.
Content Highlights: A foreign woman was molested by giving alcohol; Two arrested
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !