തൃശൂര്‍: വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന സ്ത്രീയെ ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് പിന്നിലൂടെ സ്‌കൂട്ടറില്‍ വന്ന് കടന്ന് പിടിച്ചശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെട്ട യുവാവ് അറസ്റ്റില്‍.
മാപ്രാണം സ്വദേശി മുരിങ്ങത്തേരി വീട്ടില്‍ ജെറാള്‍ഡ് (24 ) ആണ് അറസ്റ്റിലായത്. അപ്രതീക്ഷിതമായ ആക്രമണത്തില്‍ ഭയന്ന സ്ത്രീക്ക് വാഹനത്തിന്റെ നമ്ബര്‍ നോക്കാന്‍ സാധിച്ചിരുന്നില്ല.
സ്ത്രീയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച വിയ്യൂര്‍ പൊലീസ് പരിസരങ്ങളിലെ നിരവധി സിസിടിവി ക്യാമറകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒരു ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്ബനിയുടെ ഡെലിവറി ബോയ് ആണ് പ്രതിയെന്ന് മനസ്സിലായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് വലയിലായത്. വിയ്യൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ സി ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Content Highlights: A woman who was walking on the road was accosted and escaped on a scooter; The youth caught on CCTV was arrested
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !