ക്ലാസ്മുറിയിലെ സ്ഥിരം അതിഥിയായി എത്തുന്ന പൂച്ചയ്ക്ക് പേരിട്ടു. ഹണിറോസ് !. അധ്യാപിക ക്ലാസ് എടുക്കുന്നതിനിടെയാണ് അവസാനബെഞ്ച് വിദ്യാർഥികളായ ചിലർ പൂച്ചയുടെ പേരിടൽചടങ്ങ് നടത്തിയത്. ഹണിറോസ് എന്ന് മൂന്നുതവണ ചെവിയിൽ വിളിച്ച് ചടങ്ങ് പൂർത്തിയാക്കുകയായിരുന്നു. ഇതിന്റെ വിഡിയോ 40 ലക്ഷത്തിലധികം പേർ ആണ് കണ്ടത്. റയോഡ്സ് എന്ന ഇൻസ്റ്റഗ്രാം ഐഡിയിൽ നിന്നാണ് വിഡിയോ പുറത്തുവന്നത്.
കോളജിലെ എല്ലാ വിദ്യാർഥികൾക്കും പ്രിയപ്പെട്ടവളാണ് ഹണിറോസ്. പെൺകുട്ടികൾ അവളെയെടുത്ത് താലോലിക്കുന്നതും വിഡിയോയിൽ കാണാം. വിദ്യാർഥികൾ അധ്യാപികയുടെ ക്ലാസ് ശ്രദ്ധിക്കുമ്പോൾ പൂച്ച ഡെസ്കിൽ അനക്കമൊന്നുമില്ലാതെ കിടക്കുന്നുണ്ട്. ഇടയ്ക്ക് പൂച്ചയുടെ കൈയിൽ യുവാവ് പേന കൊടുത്ത് നോട്ട് പുസ്തകത്തിൽ എഴുതിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ഹണിറോസ് എന്തായാലും സോഷ്യൽമിഡിയയിൽ സ്റ്റാർ ആയി മാറിയിരിക്കുകയാണ്.
ചെറിയ കാര്യങ്ങളിൽ വലിയ സന്തോഷം നേടാൻ കഴിയും എന്ന് തോന്നിപ്പിക്കുന്ന വീഡിയോ ആണ് ഇതെന്ന് നിരവധിപ്പേർ കുറിച്ചു. ഇത്തരം കുസൃതികളൊക്കെ ബാക്ക്ബെഞ്ച് വിദ്യാർഥികൾക്കേ കഴിയൂ എന്നാണ് ചിലർ പറയുന്നത്.
Video:
Video Courtesy: instagram.com/p/Cvo3NQroz9H/
Content Highlights: 'Back bench' students name a cat 'Honeyrose' ceremony goes viral on Instagram
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !