ഭരണഘടന പഠിപ്പിക്കേണ്ട ഉത്തരവാദിത്വം നാം ഓരോരുത്തർക്കുമുണ്ടെന്നും ഭരണഘടന സംരക്ഷിക്കാൻ വിദ്യാർഥികൾ രംഗത്തിറങ്ങണമെന്നും സ്പീക്കർ എ.എം ഷംസീർ. മേലാറ്റൂർ ആർ.എം ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസമേഖലയിൽ കാതലായ മാറ്റങ്ങൾ സംഭവിച്ച് കൊണ്ടിരിക്കുകയാണ്. കർക്കശമായ അച്ചടക്കങ്ങൾ സ്‌കൂളിൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നജീബ് കാന്തപുരം എം.എൽ.എ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകൻ കെ.സുഗുണ പ്രകാശ്, പ്രിൻസിപ്പൽ വി.വി വിനോദ് എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. കഴിഞ്ഞ വർഷത്തെ എസ്.എസ് എസി, പ്ലസ് ടു പരീക്ഷകളിലെ ഉന്നതവിജയികളെ ആദരിച്ചു. 'വിജയ സ്പർശം-വിജയഭേരി പദ്ധതി' പഞ്ചായത്ത് പ്രസിഡന്റ് കെ.ടി മുഹമ്മദ് ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് യൂണിറ്റിന്റെ ശാരീരിക പരിമിതിക്കാർക്കുള്ള ചക്രകസേര റീജ്യനൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ.പി.എം അനിൽ വിതരണം ചെയ്തു. മാനേജർ മേലാറ്റൂർ പത്മനാഭൻ സ്വാഗതവും ഉപപ്രധാനധ്യാപിക യു.സി ജ്യോതി നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് ബീന അജിത് പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി. കമലം, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി.ഇ ശശിധരൻ, വി. ത്വയ്യിബ്, എ.ഇ.ഒ സക്കീർ ഹുസൈൻ, എസ്.ബി.ഐ ബ്രാഞ്ച് മാനേജർ കെ.പി ഗണേഷ്, പി.ടി.എ പ്രസിഡന്റ് സതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. രണ്ടുവർഷം പരിശീലനം പൂർത്തിയാക്കിയ എസ്.പി.സി വിദ്യാർത്ഥികളുടെ പാസിങ് ഔട്ട് പരേഡിൽ സ്പീക്കർ എ.എം ഷംസീർ സല്യൂട്ട് സ്വീകരിച്ചു.
Content Highlights: District Level Independence Day Celebration; Minister V. Abdurrahiman will receive the greeting...
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !