ബംഗ്ലൂരു: തെലുങ്ക് നടിയും മുന്‍ എംഎല്‍എയുമായ ജയസുധ ബിജെപിയില്‍ ചേര്‍ന്നു. ദില്ലിയില്‍ ബിജെപി ആസ്ഥാനത്ത് വെച്ച് തെലങ്കാന ബിജെപി അധ്യക്ഷന്‍ കിഷന്‍ റെഡ്ഡിയില്‍ നിന്ന് അംഗത്വം ഏറ്റുവാങ്ങി.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ്ഗും ഒപ്പമുണ്ടായിരുന്നു. കോണ്‍ഗ്രസ്, ടിഡിപി, വൈഎസ്‌ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തില്‍ ഇഷ്ടം അടക്കം നിരവധി ചിത്രങ്ങളിലും ജയസുധ വേഷമിട്ടിട്ടുണ്ട്.
തെലുങ്ക് തമിഴ് സിനിമ രംഗത്ത് സജീവമാണ് ജയസുധ. സെക്കന്തറബാദ് നിയമസഭ മണ്ഡലത്തില്‍ നിന്നും 2009ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഇവര്‍ വിജയിച്ചിരുന്നു. 2016 ല്‍ ആന്ധ്ര പ്രദേശ് വിഭജനത്തിന് ശേഷം ഇവര്‍ തെലുങ്ക് ദേശം പാര്‍ട്ടിയില്‍ ചേര്‍ന്നു. 2019 തെരഞ്ഞെടുപ്പ് കാലത്ത് ഇവര്‍ വൈഎസ്‌ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ വൈകാതെ അവിടെ നിന്ന് രാജിവച്ചിരുന്നു.
അവസാനമായി ജയസുധ പ്രധാന വേഷം ചെയ്ത ചിത്രം തമിഴില്‍ വാരിസാണ്. വിജയ് നായകനായ ചിത്രത്തില്‍ വിജയിയുടെ അമ്മയായാണ് ജയസുധ അഭിനയിച്ചത്. ഈ ചിത്രം വലിയ വിജയമാണ് നേടിയത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രമായ 'വാരിസ്' വിജയ്‌യുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
Content Highlights: Former Congress MLA and actress Jayasudha has joined BJP
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !