‘ഒതളങ്ങ തുരുത്ത്’ എന്ന വെബ് സീരിസിലൂടെ ശ്രദ്ധേയനായ താരമാണ് നത്ത് എന്നറിയപ്പെടുന്ന അബിന്‍ ജോര്‍ജ്. ബിഗ് സ്ക്രീനിലും അബിന്‍ ഇപ്പോൾ സജീവമാണ്. അബിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിക്കൊപ്പം പിറന്നാൾ ആഘോഷിക്കുന്ന അബിന്റെ വീഡിയോ സോഷ്യൽമീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
‘ബസൂക്ക’ എന്ന ചിത്രത്തിന്റെ സെറ്റില്‍ മമ്മൂട്ടിയോടൊപ്പം പിറന്നാൾ ആഘോഷിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ‘ജീവിതത്തിന് യഥാര്‍ത്ഥ അര്‍ത്ഥം തോന്നിയ നിമിഷം’ എന്ന ക്യപ്ഷനോടെയാണ് അബിന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ബസൂക്ക ടീമിനും അബിന്‍ നന്ദി പറയുന്നുണ്ട്. മമ്മൂക്കക്ക് ഒപ്പമുള്ള അബിന്റെ വീഡിയോ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു.
നവാഗതനായ ഡിനോ ഡെന്നിസ് ആണ് ബസൂക്ക സംവിധാനം ചെയ്യുന്നത്. തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡിനോ ഡെന്നിസ്. ചിത്രത്തിന്റെ തിരക്കഥയും ഡെന്നിസിന്റേത് തന്നെയാണ്. ക്രൈം ഡ്രാമ ജോണറിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
നിരവധി ഗെറ്റപ്പുകളിലാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈടെക്ക് സാങ്കേതിക വിദ്യകളോടെയാണ് ബസൂക്കയുടെ അവതരണമെന്നും റിപ്പോര്‍ട്ടുണ്ട്. ഗൗതം മേനോനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Content Highlights: Mammootty cut the birthday cake holding Nath, social media took the video
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !