തൃശൂർ: നഗ്ന വീഡിയോ കൈയിലുണ്ടെന്നും അതു പ്രചരിപ്പിക്കുമെന്നും വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സ്റ്റുഡിയോ ഉടമ അറസ്റ്റിൽ. അവിണിശ്ശേരി ഏഴു കമ്പനി തോണിവളപ്പിൽ അഭിലാഷ് (34) ആണ് അറസ്റ്റിലായത്. ആനക്കല്ല് ജങ്ഷനിൽ കാരമൽ വെഡ്ഡിങ് എന്ന പേരിലാണ് ഇയാൾ സ്റ്റുഡിയോ നടത്തുന്നത്. നെടുപുഴ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മൂന്ന് വർഷം മുൻപ് വീട്ടമ്മയെ ഇയാൾ ഫെയ്സ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത്. വീട്ടമ്മ അറിയാതെ ഇയാൾ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി. പിന്നീടാണ് ഭീഷണിപ്പെടുത്താൻ തുടങ്ങിയത്.
ബന്ധുക്കൾക്ക് ദൃശ്യങ്ങൾ അയച്ചു കൊടുക്കുമെന്നായിരുന്നു ഭീഷണി. ഇത് നിരന്തരം തുടർന്നതോടെ വീട്ടമ്മ ഭർത്താവിനോടു വിവരം പറഞ്ഞു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
പ്രതിയുടെ പക്കൽ നിന്നു ദൃശ്യങ്ങൾ ഉൾപ്പെട്ട മൊബൈൽ ഫോണുകളും ഹാർഡ് ഡ്സ്കുകളും പെൻ ഡ്രൈവുകളും പൊലീസ് പിടിച്ചെടുത്തു. ഐടി ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയാണ് കേസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Met through Facebook; Housewife threatened to spread nude video; Studio owner arrested
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !