അയിരൂര്‍ പോലീസ് സ്റ്റേഷനിലെ മുന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആര്‍ ജയസനിലിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ആണ് ഉത്തരവിട്ടത്. റിസോര്‍ട്ട് നടത്തിപ്പുകാര്‍ക്കെതിരെ വ്യാജ കേസ് ചമച്ചതിനും അധികാര ദുര്‍വിനിയോഗം നടത്തിയതിനും ഗുരുതരമായ അച്ചടക്കലംഘനത്തിനുമാണ് നടപടി. റിസോര്‍ട്ട് നടത്തിപ്പുകാരില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടിട്ട് കൊടുക്കാത്തതിനെ തുടര്‍ന്നായിരുന്നു ജയസനില്‍ അവര്‍ക്കെതിരെ വ്യാജകേസ് കെട്ടിച്ചമച്ചത്. ഈ കേസില്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഷനിലായിരുന്നു.
കസ്റ്റഡിയിലുള്ളയാളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജയസനില്‍ നിലവില്‍ സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് അന്വേഷണം നേരിടുന്നതിനിടെയാണ് നടപടി. പോക്‌സോ കേസ് പ്രതിയായ ഇരുപത്തിയഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് കേസെടുത്തത്. കസ്റ്റഡിയിലെടുത്ത പ്രതിയെ കേസ് ഒതുക്കി തീര്‍ക്കാമെന്ന് പറഞ്ഞ് ക്വാര്‍ട്ടേഴ്‌സില്‍ എത്തിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി.
പോക്‌സോകേസ് ഒതുക്കി തീര്‍ക്കാന്‍ 1,35,000 രൂപ കൈക്കൂലി വാങ്ങിയെന്നും ആരോപണമുണ്ട്. സിഐ പീഡിപ്പിച്ച വിവരം പ്രതി ഭാര്യയെയും ബന്ധുക്കളെയും അറിയിച്ചിരുന്നു. പിന്നീട് ജാമ്യ ഹര്‍ജിയുടെ ഭാഗമായി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇക്കാര്യം പുറത്തറിഞ്ഞത്. ജാമ്യം കിട്ടിയതിന് പിന്നാലെ അയിരൂര്‍ സ്റ്റേഷനിലെത്തി ഇയാള്‍ പരാതി നല്‍കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: A detainee was sexually assaulted; CI Jayasanil was dismissed from service
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !