രാജ്യത്ത് പുതിയ ജിഎസ്ടി നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. അഞ്ച് കോടിയിലധികം വാര്‍ഷിക വിറ്റുവരവുള്ള ബിസിനസ്സ് സ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ ജി.എസ്.ടി ഇ-ഇന്‍വോയ്‌സ് സമര്‍പ്പിക്കണം.
ഇതുവരെ 10 കോടിയിലധികം വാര്‍ഷിക വിറ്റുവരവുള്ളവര്‍ മാത്രം ഇ-ഇന്‍വോയ്‌സ് സമര്‍പ്പിച്ചാല്‍ മതിയായിരുന്നു. ഈ നിയമമാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്‌ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് ഭേദഗതി ചെയ്തത് 5 കോടി രൂപയായി കുറച്ചത്. ഇതോടെ ഇന്ന് മുതല്‍ കൂടുതല്‍ പേര്‍ ഇ-ഇന്‍വോയ്‌സ് സമര്‍പ്പിക്കേണ്ടി വരും.
500 കോടിയിലധികം വിറ്റുവരവുള്ള വൻകിട കമ്ബനികള്‍ക്കായാണ് ഇ-ഇൻവോയ്‌സിംഗ് ആദ്യം നടപ്പിലാക്കിയത്. 2020 ലാണ് ഇ-ഇന്‍വോയ്‌സ് അവതരിപ്പിച്ചത്. 2020 ഒക്ടോബര്‍ 1 മുതല്‍ 500 കോടിയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള കമ്ബനികള്‍ ഇ-ഇന്‍വോയ്‌സ് സമര്‍പ്പിക്കണമായിരുന്നു. പിന്നീട് 2021 ജനുവരി 1 മുതല്‍ ഇത് 100 കോടിയാക്കി. 50 കോടി രൂപയില്‍ കൂടുതല്‍ വിറ്റുവരവുള്ള കമ്ബനികള്‍ 2021 ഏപ്രില്‍ 1 മുതല്‍ ഇ-ഇന്‍വോയ്‌സ് സമര്‍പ്പിക്കണമായിരുന്നു. 2022 ഏപ്രില്‍ 1 മുതല്‍ ഇത് 20 കോടി രൂപയായി കുറഞ്ഞു. 2022 ഒക്ടോബര്‍ 1 മുതല്‍ പരിധി 10 കോടി രൂപയായി കുറച്ചു. ഇപ്പോള്‍ മൂന്ന് വര്‍ഷംകൊണ്ട് അഞ്ച് കോടിയിലേക്ക് ചുരുക്കി.
അതേസമയം, ഓണ്‍ലൈൻ ഗെയിമിംഗില്‍ ജിഎസ്ടി നടപ്പാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ ജിഎസ്ടി കൗണ്‍സില്‍ നാളെ, അതായത് ഓഗസ്റ്റ് 02 ന് യോഗം ചേരും. എല്ലാ ഗെയിമുകള്‍ക്കും 28% ചുമത്തണോ എന്ന കാര്യത്തില്‍ വ്യാഴ്ച തീരുമാനമെടുത്തേക്കും.
Content Highlights: The new GST law in the country is effective from today
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !