യൂട്യൂബില്‍ പരസ്യമില്ലാതെ വീഡിയോയും വാര്‍ത്തയുമൊക്കെ കാണാമായിരുന്നു എന്ന് കരുതുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത.
മൂന്ന് മാസത്തെ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ സൗജന്യമായി ഉപയോഗിക്കാൻ അവസരമൊരുക്കുകയാണ് യൂട്യൂബ്. പരസ്യമില്ലാതെ യൂട്യൂബ് വീഡിയോകള്‍ ആസ്വദിക്കാനും യൂട്യൂബ് മ്യൂസിക്കില്‍ ബാക്ക്ഗ്രൗണ്ട് പ്ലേ ഉള്‍പ്പടെയുള്ള ഫീച്ചറുകള്‍ ആസ്വദിക്കാനുമാണ് പ്രീമിയം സഹായിക്കുക.
പ്രതിമാസം 129 രൂപയാണ് യൂട്യൂബ് പ്രീമിയത്തിന്റെ നിരക്ക്. ഒരു മാസത്തെ സബ്‌സ്‌ക്രിപ്ഷന് മാത്രമായി 139 രൂപയും മൂന്ന് മാസത്തെ സബ്‌സ്‌ക്രിപ്ഷന് മാത്രമായി 399 രൂപയും ഒരു വര്‍ഷത്തെ നിരക്കായി 1290 രൂപയുമാണ് പ്രീമിയത്തിന് നിലവില്‍ വേണ്ടി വരുന്ന ചിലവ്.
മൂന്ന് മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷൻ അവതരിപ്പിക്കുന്നത് യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രൈബ് ചെയ്തിട്ടില്ലാത്തവര്‍ക്ക് വേണ്ടിയാണ്. ഇതിനായി ഫോണിലോ ഡെസ്‌ക്ടോപ്പിലോ യൂട്യൂബ് ഓപ്പണ്‍ ചെയ്യുക. പ്രൊഫൈല്‍ ചിത്രത്തില്‍ ടാപ്പ് ചെയ്ത് ഗെറ്റ് യൂട്യൂബ് പ്രീമിയം തിരഞ്ഞെടുക്കുക. ഇതില്‍ നിന്ന് മൂന്ന് മാസത്തെ പ്ലാൻ തിരഞ്ഞെടുക്കണം. അതിനു ശേഷം മൂന്ന് മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷനും തിരഞ്ഞെടുക്കണം. പിന്നാലെ തന്നെ നിങ്ങളുടെ ബാങ്ക് വിവരങ്ങള്‍ കൂടി നല്‍കിയാല്‍ സബ്‌സ്‌ക്രിപ്ഷൻ ആരംഭിക്കാം.
ആദ്യം പണം ഈടാക്കില്ല എങ്കിലും മൂന്ന് മാസത്തെ സൗജന്യ സബ്സ്ക്രിപ്ഷൻ അവസാനിച്ചു കഴിഞ്ഞാല്‍ പണം ഈടാക്കി തുടങ്ങും. 129 രൂപ വീതമാണ് ഈടാക്കുന്നത്. ഇത് ഒഴിവാക്കാനായി മൂന്ന് മാസത്തെ സബ്‌സ്‌ക്രിപ്ഷൻ തീരുന്നതിന് മുമ്ബ് സബ്‌സ്‌ക്രിപ്ഷൻ പിൻവലിച്ചാല്‍ മതിയാകും. പ്രീമിയം സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് മറ്റൊരു ജിമെയില്‍ അക്കൗണ്ട് വഴി ഈ സൗജന്യ സബ്‌സ്‌ക്രിപ്ഷൻ ആസ്വദിക്കാനാകും.
Content Highlights: You can use YouTube Premium subscription for free
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !