ഫോട്ടോയിൽ കാണുന്ന ഷൗക്കത്തലിയുടെ ( 51 വയസ്സ്) മൃതദേഹം ഇന്ന് വളാഞ്ചേരി കോട്ടപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
എടയൂർ അത്തിപറ്റയിൽ ജൂലൈ 29 ന് ശനിയാഴ്ച രാത്രി 9 നും 10 നും ഇടയിലുള്ള സമയത്താണ് ഇയാൾ കുഴഞ്ഞ് വീണ് മരണപെട്ടിരുന്നത്.
16 വർഷത്തോളമായി കോയമ്പത്തൂരിൽ താമസിക്കുന്ന ഇയാൾ മലയാളിയാണന്ന് പോലീസിന് അന്വേഷണത്തിൽ മനസ്സിലായിരുന്നു.
ഷൗക്കത്തലി S/O മുഹമ്മദ്, മുഹയുദ്ധീൻ കോളനി, ബൈപ്പാസ് റോഡ്, സൗത്ത് ഊക്കടം , കോയമ്പത്തൂർ എന്ന വിലാസമാണ് രേഖകളിലുണ്ടായിരുന്നത്.
ഇയാളുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ ഒരാഴ്ചക്കാലം സൂക്ഷിച്ചിരുന്നു. സോഷ്യൽ മീഡിയ വഴിയും പത്ര ദൃശ്യമാധ്യമങ്ങൾ വഴിയും ഇയാളുടെ വിവരങ്ങൾ പോലീസ് നൽകിയിരുന്നുവെങ്കിലും കുടുംബ വേരുകൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ് പോലീസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി അജ്ഞാത മൃതദേഹമായി വളാഞ്ചേരി കോട്ടപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഉച്ചക്ക് ശേഷം ഖബറടക്കുന്നത്. മാസങ്ങൾക്ക് മുൻപ് ബൈക്ക് അപകടത്തിൽ മരണപ്പെട്ട രണ്ട് അന്യസംസ്ഥാന തൊഴിലാളികളുടെ ഖബറടക്കവും ബന്ധുക്കളുടെ അഭ്യർത്ഥന പ്രകാരം കോട്ടപ്പുറം ജൂമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കിയിരുന്നു.
Content Highlights: Relatives could not be found...Shaukatali's body will be buried today...into the ground as an unknown bodyn
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !