18 വയസ്സിലേക്ക് കാലെടുത്തു വെയ്ക്കുന്ന എലൈറ്റ് പാരമെഡിക്കൽ ഇന്സ്ടിട്യൂട്ടിനെ ആരോഗ്യ മേഘലയിലെ രാജ്യത്തെ മുൻ നിര യൂണിവേഴ്സിറ്റിയായ ശ്രീവെങ്കേട്ടശ്വര യൂണിവേഴ്സിറ്റി വൊക്കേഷണൽ ട്രെയിനിങ് പാർട്ണർ ആയി അംഗീകരിച്ചുവെന്നും
യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോക്ടർ രാകേഷ് യാദേവ്, പ്രൊ വൈസ് ചാൻസലർ ഡോക്ടർ രാജീവ് ത്യാഗി, യൂണിവേഴ്സിറ്റി രജിസ്റ്റാർ ഡോക്ടർ പിയുഷ് പാൻഡെ എന്നിവരുടെ സാന്നിധ്യത്തിൽ എലൈറ്റ് ചീഫ് അഡ്മിനിസ്ട്രേഷൻ ഓഫീസർ കെ വി കുഞ്ഞി മുഹമ്മദിന് എം ഒ യു കൈമാറിയതായും എലൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ വളാഞ്ചേരിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തൊഴിൽ സാധ്യത കണക്കിലെടുത്തും സീറ്റുകൾ പരിമിതവും കാരണം വിദ്യാർത്ഥികൾക്ക് കേരളത്തിന് പുറത്ത് പോയി പഠിക്കുന്നത് ഒഴിവാക്കാൻ ഇത് ഏറെ സഹായകരമാണ്.
കോവിഡിന് ശേഷം വിദ്യാഭ്യാസ മേഖല സേവനതലം വിട്ട് വിപണി സാധ്യതയായി മാറിയതോടെ പാരമെഡിക്കൽ രംഗത്തെ പഠന സാധ്യത വർധിക്കുകയും പൊതുജനാരോഗ്യ രംഗത്ത് ഒഴിച്ചുകൂടാൻ പറ്റാത്ത പ്രാധാന്യം പാരമെഡിക്കൽ കോഴ്സുകൾക്കുണ്ട് എന്ന് എലൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് അഡ്മിനിസ്ട്രേഷൻ ഓഫീസർ കെ വി കുഞ്ഞി മുഹമ്മദ് അഭിപ്രായപ്പെട്ടു.
യു ജി സി അംഗീകാരമുള്ള ഡയാലിസിസ്,മെഡിക്കൽ ലബോറട്ടറി, എക്സറെ, ഓപ്ടോമെട്രി, ഓപ്പറേഷൻ തിയേറ്റർ &അനെസ്തേഷ്യ ടെക്‌നീഷ്യൻ എന്നീ ഡിഗ്രി , ഡിപ്ലോമ കോഴ്സുകൾക്ക് മാത്രമാണ് നിലവിൽ അംഗീകാരം ലഭിച്ചിട്ടുള്ളത്. വളാഞ്ചേരിയിലെ പ്രമുഖ സ്പെഷ്യലിറ്റി ആശുപത്രിയായ നിസാർ ഹോസ്പിറ്റലിൽ നിന്നുള്ള പ്രായോഗിക പരിശീലനവും കൂടാതെ പരിസര പ്രദേശങ്ങളിലെ പ്രശസ്ത ഹോസ്പിറ്റലുകളിൽ പ്രായോഗിക പരിശീലനം,വിവിധതരം മോട്ടിവേഷൻ ക്ലാസുകൾ, സെമിനാറുകൾ, ഡേ ഇവന്റസ്, ചാരിറ്റി പ്രവർത്തനങ്ങൾ, കുറഞ്ഞ ഫീസ്, കലസാംസ്‌കാരിക സദസ്സുകൾ, സാമ്പത്തികമായി പിന്നോക്കം നില്കുന്നവർക്ക് സ്കോളർഷിപ് എന്നിവ എലൈറ്റ് ശ്രദ്ധേയമാണ്. ലേർണർസ് പുത്തനത്താണി, ഹയാത്ത് ഹെൽത്ത് കെയർ കുറ്റിപ്പുറം എന്നിവിടങ്ങളിൽ കൂടി എലൈറ്റ് ഈ വർഷം ക്ലാസുകൾ ആരംഭിക്കുമെന്ന് എലൈറ്റ് CAO കുഞ്ഞു മുഹമ്മദ് അറിയിച്ചു.പ്രിൻസിപ്പൽ കൃഷ്ണപ്രിയ, എലൈറ്റ് പുത്തനത്താണി പ്രിൻസിപ്പൽ നിമിഷ.
എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Content Highlights: Sri Venkateswara University courses have been started at Valanchery Elite Institute..
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !