മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലേക്ക് ഇപ്പോഴും ആളുകള്‍ ഒഴുകിയെത്തുകയാണ്.
ദൂരെ നിന്ന് വരെ ആളുകള്‍ എത്തുന്നുണ്ട്. യാത്രക്കാരുടെ സൗകര്യത്തിന് തലസ്ഥാനത്ത് നിന്ന് പുതുപ്പള്ളിയിലേക്ക് പാക്കേജ് ടൂര്‍ ആരംഭിച്ചിരിക്കുകയാണ് ആറ്റിങ്ങല്‍ സ്വദേശിയായ എസ് പ്രശാന്തന്‍.
നാളെ( ശനിയാഴ്ച) ആണ് യാത്ര ഒരുക്കിയിരിക്കുന്നത്. ജൂലൈ 30ന് പാലാ രാമപുരത്ത് നാലമ്ബല ദര്‍ശനത്തിനായി പോയപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ സംസ്‌കരിച്ച പള്ളിയില്‍ കയറണമെന്ന് ബസിലുണ്ടായിരുന്നവര്‍ ആഗ്രഹം പ്രകടിപ്പിച്ചതായും മടങ്ങുംവഴി രാത്രി ഒന്‍പതരയോടെ അവിടെ പോയെന്നും പ്രശാന്തന്‍ പറഞ്ഞു. ആ നേരത്തും ആള്‍ക്കൂട്ടമായിരുന്നു. തിരികെ ആറ്റിങ്ങലില്‍ എത്തിയശേഷമാണ് പുതിയ പാക്കേജ് ടൂറിനെ കുറിച്ച് തീരുമാനിച്ചതെന്നും പ്രശാന്തന്‍ പറയുന്നു.
Content Highlights: Tour package to Puthupalli where Oommen Chandy rests
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !