കൊച്ചി: ലൈംഗിക അതിക്രമത്തിന് ഇരയാകുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി.
ഇതിനായി സമഗ്ര പദ്ധതിക്കു രൂപ നല്‍കുകയോ അല്ലെങ്കില്‍ നിലവിലുള്ള നഷ്ടപരിഹാര പദ്ധതിയില്‍ ഭേദഗതി വരുത്തുകയോ ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചു. പോക്സോ നിയമത്തിന്റെ പരിധിയില്‍ വരുന്ന ഇരകളായ കുട്ടികള്‍ക്ക് നഷ്ടപരിഹാരത്തിനുള്ള പദ്ധതി കേരളത്തില്‍ ഇല്ലെന്നു വിലയിരുത്തിയാണു ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ്.
ലൈംഗിക അതിക്രമത്തിന് ഇരയായ 2 കുട്ടികള്‍ക്കു അരലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാൻ ആലപ്പുഴ പോക്സോ കോടതി ഉത്തരവിട്ടതിന് എതിരെ കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി ഹര്‍ജി നല്‍കിയിരുന്നു. അത് പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. ആലപ്പുഴ പോക്സോ കോടതിയുടെ ഉത്തരവില്‍ തെറ്റില്ലെന്നും വ്യക്തമാക്കി.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ 2017ല്‍ രൂപം നല്‍കിയിരുന്നു. പിന്നീട് 2021ല്‍ ഭേദഗതി വരുത്തി. ഇതുപ്രകാരം അക്രമത്തിന് ഇരയാകുന്നവര്‍ക്കു നഷ്ടപരിഹാരം നല്‍കണം. എന്നാല്‍ പോക്സോ കേസിലെ ഇരകള്‍ക്ക് നഷ്ടപരിഹാരത്തിനു വ്യവസ്ഥ ഇല്ലായിരുന്നു. ഭേദഗതി വരുത്തിയിട്ടും ഇരകളായ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നഷ്ടപരിഹാരം ബാധകമാക്കിയിട്ടില്ലെന്നു വിലയിരുത്തിയാണു കോടതി നിര്‍ദേശം. എത്രയുംവേഗം പദ്ധതി രൂപീകരിക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യണം. അതുവരെ പോക്സോ കേസിലെ ഇരകള്‍ക്ക് നാഷനല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ പദ്ധതിപ്രകാരം നഷ്ടപരിഹാരം അനുവദിക്കാമെന്നും കോടതി വ്യക്തമാക്കി.
Content Highlights: 'Sexual rape victims should also be compensated': HC
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !