പ്രവാസികളുടെ എൻആർഐ അക്കൗണ്ടുകൾ ഇന്ത്യയിലെ യുപിഐ സംവിധാനവുമായി ബന്ധപ്പെടുത്താം: ആദ്യ ഘട്ടം യുഎഇ, ഒമാൻ, ഖത്തർ, സൗദി എന്നി രാജ്യങ്ങളിലുള്ളവർക്ക്

0
NRI accounts of expatriates can be linked with UPI system in India: First phase for UAE, Oman, Qatar, Saudi പ്രവാസികളുടെ എൻആർഐ അക്കൗണ്ടുകൾ ഇന്ത്യയിലെ യുപിഐ സംവിധാനവുമായി ബന്ധപ്പെടുത്താം: ആദ്യ ഘട്ടം യുഎഇ, ഒമാൻ, ഖത്തർ, സൗദി എന്നി രാജ്യങ്ങളിലുള്ളവർക്ക്

പ്രവാസികളുടെ എൻആർഐ അക്കൗണ്ടുകൾ ഇന്ത്യയിലെ യുപിഐ സംവിധാനവുമായി ബന്ധപ്പെടുത്താം. ഇതിലൂടെ പ്രവാസികൾക്കും വിദേശ വിനോദ സഞ്ചാരികൾക്കും ഇനി മുതൽ യുപിഐ സംവിധാനം ഉപയോഗിക്കാൻ സാധിക്കും. പണം ഡിജിറ്റലായി കൈമാറാൻ വളരെ വേ​ഗത്തിൽ സാധിക്കും. ഇന്ത്യൻ ഫോൺ നമ്പറുകളിൽ നിന്നു മാത്രമായിരുന്നു യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സ് (യുപിഐ) വഴി പണമിടപാട് സാധിച്ചിരുന്നത്. 

പുതിയ സംവിധാനത്തിൽ വിദേശ നമ്പറുകളുമായും എൻആർഐ അക്കൗണ്ടുമായും യുപിഐ ബന്ധിപ്പിക്കാമെന്ന് ധനകാര്യ സഹമന്ത്രി ഡോ. ഭഗവന്ത് കിസാൻറാവു കരാട് പറഞ്ഞു. യുഎഇ, ഒമാൻ, ഖത്തർ, സൗദി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ആദ്യഘട്ടത്തിൽ ഈ സൗകര്യം ലഭിക്കുക. ഇന്ത്യൻ പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ ആണ് ധനകാര്യ സഹമന്ത്രി ഡോ. ഭഗവന്ത് കിസാൻറാവു ഇക്കാര്യം പറഞ്ഞത്. മൊത്തം 10 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുപിഐ ഇനി മുതൽ ഉപയേ​ഗിക്കാൻ സാധിക്കും.

​യുപിഐ വിദേശ വിനോദ സഞ്ചാരികൾക്ക് ആദ്യ ഘട്ടത്തിൽ ലഭിക്കില്ല​

ജി20 രാജ്യങ്ങളുടെ സമ്മേളനത്തിന് ഇന്ത്യയാണ് ആതിഥ്യം വഹിക്കുന്നത്. ഇതിന് മുന്നോടിയായാണ് യുപിഐ സംവിധാനം വിദേശികൾക്കും പ്രവാസികൾക്കുമായി തുറന്നു കൊടുക്കാൻ തീരുമാനിച്ചത്. യുപിഐ ഉപയോഗിക്കാനുള്ള സൗകര്യം വിദേശ വിനോദ സഞ്ചാരികൾക്ക് ആദ്യ ഘട്ടത്തിൽ ലഭിക്കില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യയിലെ ബാങ്കുകളും ചേർന്നു രൂപം നൽകിയ ദേശീയ പേയ്മെന്റ് കോർപറേഷനാണ് യുപിഐ സംവിധാനങ്ങളെ നിയന്ത്രിക്കുന്നത്. യുപിഐ സംവിധാനം യാഥാർഥ്യമായതോടെ പ്രവാസികൾക്ക് പണം അയക്കാൻ കൂടുതൽ ​ഗുണകരമാകും. ബെംഗളൂരു, മുംബൈ, ഡൽഹി വിമാനത്താവളങ്ങളിൽ ഇറങ്ങുന്നവർക്കാണ് ഈ സേവനം ആദ്യഘട്ടത്തിൽ ലഭിക്കുക.

ഫെയ്‌വ്, ട്രാൻസ്കോർപ് എന്നീ ആപ്പുകൾ വഴിയാണ് വിദേശികൾക്ക് യുപിഐ ഉപയോഗിക്കാൻ കഴിയുക​

ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന അംഗങ്ങൾക്ക് പണമിടപാട് നടത്താൻ ഈ സേവനം ഉപയോഗിക്കാം. ഫെയ്‌വ്, ട്രാൻസ്കോർപ് എന്നീ ആപ്പുകൾ വഴിയാണ് വിദേശികൾക്ക് യുപിഐ ഉപയോഗിക്കാൻ കഴിയുക. വിദേശസഞ്ചാരികൾക്ക് എളുപ്പത്തിൽ ഡിജിറ്റൽ പേയ്മെന്റ് നടത്താൻ സാധിക്കും. ഇന്ത്യയിൽ 2016 മുതൽ യുപിഐ സംവിധാനമുണ്ടെങ്കിലും വിദേശ രാജ്യങ്ങൾ പലതും ഇത് അംഗീകരിച്ചു തുടങ്ങിയിട്ട് ഒരു വർഷമായിട്ടില്ല. ഈ വർഷം ജനുവരി മുതൽ ജൂൺ വരെ 5.1 കോടി യുപിഐ ഇടപാടുകളാണ് ഇന്ത്യയിൽ നടന്നത്.

​ഭീം, ഫോൺപേ, ജിപേ, ആമസോൺ പേ തുടങ്ങിയ പേയ്മെന്റ് ആപ്പുകൾ ഇന്ത്യയിൽ സജീവം​

സെക്കൻഡുകൾക്കുള്ളിൽ പേയ്മെന്റ് നടത്താൻ സാധിക്കുന്ന സംവിധാനം ആണ് യുപിഐ. ഭീം, ഫോൺപേ, ജിപേ, ആമസോൺ പേ തുടങ്ങിയ പേയ്മെന്റ് ആപ്പുകൾ ഇന്ത്യയിൽ സജീവമാണ്. ആപ്ലിക്കേഷനുമായി ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കുന്നു. തുടർന്ന് മൊബൈൽ ഫോൺ വഴി പണമിടപാടുകൾ വേ​ഗത്തിൽ നടത്തുന്നു. യുപിഐ സംവിധാനത്തിൽ വിവിധ ബാങ്കുകൾ ഒരോ സമയത്തിൽ നൽകാൻ സാധിക്കും. അകൗണ്ട് ആക്ടീവാക്കി മാറ്റുന്നതിൽ മാറ്റം വരുത്തിയാൽ മതിയാകും. അയക്കുന്ന ആളിന്റെ അകൗണ്ടും സ്വീകരിക്കുന്ന ആളിന്റെ അകൗണ്ടും വിത്യസ്ഥമാണെങ്കിലും പണമിടപാടുകൾ വേ​ഗത്തിൽ നടക്കും.

Content Highlights: NRI accounts of expatriates can be linked with UPI system in India: First phase for UAE, Oman, Qatar, Saudi

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !