തിരുവനന്തപുരം: തിരുവോണം ബമ്പർ റിന്റെ ഒന്നാം സമ്മാനമായ 25 കോടി അടിച്ചത് കോയമ്പത്തൂരിൽ!. കോയമ്പത്തൂർ അന്നൂർ സ്വദേശി നടരാജനാണ് ഒന്നാം സമ്മാനം അടിച്ച ടിക്കറ്റ് വാങ്ങിയത്. ഇതടക്കം 10 ടിക്കറ്റുകളാണ് നടരാജൻ വാങ്ങിയത്. ടി ഇ 230662 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 25 കോടി അടിച്ചത്.
പാലക്കാട് ജില്ലയിലെ വാളയാറിലുള്ള ബാവ ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചതെന്ന് നേരത്തെ വ്യക്തമായിരുന്നു. കോഴിക്കോട്ടെ ബാവ ഏജൻസിയിൽ നിന്നാണ് സഹോദരസ്ഥാപനമായ വാളയാർ ബാവ ഏജൻസി ലോട്ടറികൾ വാങ്ങിയത്. ഏജന്‍സിയില്‍ നിന്നും വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് വാളയാര്‍ ബാവ ഏജന്‍സി ഉടമ ഗുരുസ്വാമി അഭിപ്രായപ്പെട്ടിരുന്നു.
തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ഉച്ചയ്ക്ക് രണ്ടു മണിക്ക് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് നറുക്കെടുത്തത്. സംസ്ഥാനത്ത് ആകെ 75.76 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. റെക്കോഡ് വില്‍പ്പനയാണ് ഇത്തവണയുണ്ടായത്. ലോട്ടറിയുടെ സമ്മാനഘടന പരിഷ്‌കരിക്കുമെന്ന് നറുക്കെടുപ്പിന് ശേഷം മന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: 'Kotipati' in Coimbatore; Natarajan, a native of Annur, bought the ticket for 25 crores
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !