കൊല്ലം: തേവലക്കരയില്‍ തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ വെട്ടേറ്റ് മരിച്ചു. തേവലക്കര സ്വദേശി ദേവദാസ് (42) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ദേവദാസിന്റ സുഹൃത്ത് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റ് എടുത്ത് ദേവദാസ് അത് അജിത്തിന്റെ കൈവശം സൂക്ഷിക്കാന്‍ കൊടുത്തിരുന്നു. ലോട്ടറി നറുക്കെടുപ്പിന് മുമ്പ് ദേവദാസ് അജിത്തിനോട് ടിക്കറ്റ് തിരികെ ചോദിച്ചു. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍. വാക്കു തര്‍ക്കത്തിനിടെ അജിത് ദേവദാസിന്റ കയ്യില്‍ വെട്ടുകയായിരുന്നു. വെട്ടേറ്റ് രക്തം വാര്‍ന്നാണ് ദേവദാസ് മരിച്ചത്. ഇരുവരും മരംവെട്ട് തൊഴിലാളികളും സുഹൃത്തുക്കളുമാണ്. മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Controversy over Thiruvonam bumper lottery ticket; He killed his friend while drunk
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !