കുതിരയോട്ടത്തില്‍ ചരിത്രം കുറിച്ച് നിദ അൻജുമിന് സ്വീകരണം നൽകി

0

ദീര്‍ഘദൂര കുതിരയോട്ട മത്സരം  പൂർത്തിയാക്കി  ഇന്ത്യയുടെ അഭിമാനമായി മാറിയ  തിരൂർ സ്വദേശിനി നിദ അൻജുമിന് കായിക കൂട്ടായ്മ സ്വീകരണം നൽകി. മലപ്പുറം സെൻ്റ് ജോസഫ് ചർച്ച് പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ പിവി അബ്ദുൽ വഹാബ് എംപി ഉപഹാരം  നൽകി. നിദയിലൂടെ മലപ്പുറം പെരുമ ഉയർത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അഭിമാനമാണ് നിദയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് വിപി അനിൽ അധ്യക്ഷത വഹിച്ചു.  പാരീസിൽ നടന്ന ഇക്വസ്ട്രിയൻ വേൾഡ് എൻഡ്യുറൻസ് ചാംപ്യൻഷിപ്പ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ ജൂനിയർ താരമാണ് നിദ അൻജും ചെലാട്ട്. ഒന്നിലേറെ തവണ 100 കിലോമീറ്റർ ദൂരം കുതിരയോട്ടം പൂർത്തിയാക്കി ത്രീ സ്റ്റാർ റൈഡർ പദവി നേടിയ ആദ്യ ഇന്ത്യൻ വനിതയും നിദയാണ്.


എപി അനിൽകുമാർ എം എൽ എ, നഗരസഭ ചെയർമാൻ മുജീബ് കാടേരി, എംഎസ്പി അസി. കമാൻഡന്റ് ഹബീബ് റഹ്മാൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം മേധാവി ഡോ. വിപി സക്കീർ ഹുസൈൻ, വിവിധ കായിക അസോസിയേഷൻ പ്രതിനിധികളായ ഡോ. അൻവർ അമീൻ ചേലാട്ട്, കെഎം അനിൽകുമാർ, കെ അൻവർ, മജീദ് ഐഡിയൽ, പിഎം സുധീർ കുമാർ, സി സുരേഷ് സ്പോർട്സ് കൗൺസിൽ സെക്രട്ടറി അർജുൻ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ് യു തിലകൻ, സെക്രട്ടറി ഹൃഷികേഷ് കുമാർ എന്നിവർ സംസാരിച്ചു.

Content Highlights: Nida welcomed Anjum on the history of horse racing
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !