വളാഞ്ചേരി കൊളമംഗലത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി സ്വകാര്യ ബസ്സിൽ ഇടിച്ചു മറിഞ്ഞ് രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു.
വളാഞ്ചേരിയിൽ നിന്നും കരേക്കാട് ഭാഗത്തേയ്ക്ക് കയറ്റം കയറി പോവുകയായിരുന്ന സ്വകാര്യ ബസ്സിൽ, എതിർ ദിശയിൽ മാവണ്ടിയൂർ
നിന്നും എം സാന്റുമായി വരികയായിരുന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.
ബസ്സിൽ തട്ടിയതിനെ തുടർന്ന് ലോറി നിർത്താൻ ശ്രമം നടത്തിയെങ്കിലും നിയന്ത്രണം നഷ്ടപ്പെട്ടതോടെ സമീപത്തെ ഒഴിഞ്ഞ പറമ്പിലേയ്ക്ക് ഓടിച്ചു കയറ്റുന്നതിനിടെ മറിയുകയായിരുന്നു.
സംഭവത്തിൽ ലോറി ഡ്രൈവർക്കും ലോറിയുടെ വരവ് കണ്ട് ഓടി മാറുന്നതിനിടെ വീണ് ഒരു സ്ത്രീയ്ക്കുമാണ് പരുക്കേറ്റത്.
ഒരു വൈദ്യുത പോസ്റ്റും മതിലും തകർന്നിട്ടുണ്ട്.വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Content Highlights: Two people were injured when a tipper lorry went out of control and rammed into a private bus in Valanchery.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !