വളാഞ്ചേരി നഗരസഭ ഇന്ത്യൻ സ്വച്ഛത ലീഗ് 2.0 യുടെ ഭാഗമായി സംഘടിപ്പിച്ച ശുചിത്വത്തിലേക്ക് ഒരു ഓട്ടം ക്യാമ്പയിനിന്റെ ഭാഗമായി ബഹുജന മാരത്തോൺ സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ മാരത്തോൺ ഓട്ടം ഫ്ലാഗ് ഓഫ് ചെയ്തു. കഞ്ഞിപ്പുരയിൽ നിന്നും വളാഞ്ചേരി നഗരസഭ വരെ 5 കി.മീ ഓട്ടമാണ് സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 152 പേർ പങ്കെടുത്ത മാരത്തോൺ ഓട്ടത്തിൽ കെനിയ ക്കാരനായ ഐസക്ക് കെബോയ് കോമോൺ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അമിത്ത്, സുജീഷ് യഥാക്രമം രണ്ടു മൂന്നും സ്ഥാനങ്ങൽ കരസ്ഥമാക്കിയത്. ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി വർക്ക് നഗരസഭയുടെ കാഷ് അവാർഡും, മുമന്റോയും നൽകി. തുടർന്നുള്ള പത്ത് വരെ ഉള്ള സ്ഥാനക്കാരായ നവാസ് മുഹമ്മദ്, ഷിബിൻ, അബ്ദുൽ മുനീർ, അഖിൽ നാഥ്, മുഹമ്മദ് അജ്മൽ, അബ്ദുൽ മജീദ്, സലീം എന്നിവർക്ക് മുമന്റേ നൽകുകയും, പങ്കെടുത്തവർക്കെല്ലാം സർറ്റിഫിക്കറ്റ് വിതരണവും ചെയ്തു.
നഗരസഭയെ ശുചിത്വ വൽക്കരിക്കുന്നതിനും, മാലിന്യമുക്ത മാക്കുന്നതിനുമായി ജനങ്ങളെ ബോധവൽക്കരിക്കുന്ന തിന്റെ ഭാഗമായാണ് ബഹുജന മാരത്തോൺ സംഘടിപ്പിച്ചത്. മാലിന്യം നിർമാർജനം ചെയ്യുന്നതിനായി ഒട്ടനവധി പ്രവർത്തനങ്ങളാണ് ഹെൽത്ത് വിഭാഗം ജീവനക്കാരുടെയും, ഹരിത കർമ്മ സേനാംഗങ്ങളുടെയും നേതൃത്വത്തിൽ നഗരസഭ നടത്തുന്നത്. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത് അദ്ധ്യക്ഷനായി. വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി സ്വാഗതം പറഞ്ഞു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്, നഗരസഭ സെക്രട്ടറി ഷമീർ മുഹമ്മദ്,കൗൺസിലർമാരായ ഷിഹാബ് പാറക്കൽ, സിദ്ധീഖ് ഹാജി കളപ്പുലാൻ, ഈസ മാസ്റ്റർ, ബദരിയ്യ മുനീർ, ആബിദ മൻസൂർ, സദാനന്ദൻ കോട്ടീരി,റസീന മാലിക്ക്, കെ.വി ഉണ്ണികൃഷ്ണൻ, നൗഷാദ് നാലകത്ത്,സാജിത ടീച്ചർ, പി.പി ഷൈലജ തുടങ്ങിയവർ സംസാരിച്ചു. ഹെൽത്ത് വിഭാഗം ജീവനക്കാരായ കെ.പത്മിനി,ഡി.വി ബിന്ദു, കെ. ഐശ്വര്യ, സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ, സാനിറ്റേഷൻ വർക്കേഴ്സ്, ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.ക്ലീൻ സിറ്റി മാനേജർ അഷ്റഫ് നന്ദി പഞ്ഞു.
Content Highlights: Notably Valancherry Municipal Corporation's mass marathon
ഏറ്റവും പുതിയ വാർത്തകൾ:



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !