Trending Topic: Latest

എന്താണ് വാട്‌സാപ്പ് ചാനലുകള്‍? എങ്ങനെ ഉപയോഗിക്കാം? ഗ്രൂപ്പുകളില്‍ നിന്നും കമ്മ്യൂണിറ്റികളില്‍ നിന്നും ഇത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? | Explainer

0
ഉപയോക്താക്കളെ അവരുടെ പ്രിയപ്പെട്ട ആളുകളില്‍നിന്നും ഓര്‍ഗനൈസേഷനുകളില്‍ നിന്നും അപ്‌ഡേറ്റുകള്‍ സ്വീകരിക്കാന്‍ അനുവദിക്കുന്ന ഒരു വണ്‍വേ ബ്രോഡ്കാസ്റ്റ് ഉപകരണമാണിത്. വാട്‌സാപ്പ് ചാനലുകള്‍ ഒരു അധിക ഫീച്ചറായി അവതരിപ്പിക്കുകയും വാട്‌സാപ്പ് ഗ്രൂപ്പുകളില്‍നിന്നും വാട്‌സാപ്പ് കമ്മ്യൂണിറ്റിയില്‍നിന്നും വ്യത്യസ്തമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.


എന്താണ് വാട്‌സാപ്പ് ചാനലുകള്‍?

മെറ്റ അവതരിപ്പിച്ച പുതിയ ഫീച്ചറാണ് വാട്സപ്പ് ചാനൽ. നിങ്ങൾക്ക് ഇഷ്ടമുള്ള അല്ലെങ്കിൽ പ്രധാനം എന്ന് കരുതുന്ന ആളുകളിൽ നിന്നും അതുമല്ലെങ്കിൽ ഓർഗനൈസേഷനുകളിൽ നിന്നുമുള്ള അപ്‌ഡേറ്റുകൾ നേരിട്ട് നിങ്ങളുടെ വാട്സപ്പിനുള്ളിൽ ലഭിക്കും. ഉദാഹരണമായി, നിങ്ങൾ ഒരു മോഹൻലാലിനെ ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ അദേഹത്തിന്റെ ലൈഫ് അപ്ഡേറ്റുകളോ സിനിമാ അപ്ഡേറ്റുകളോ ലഭിക്കാൻ മോഹൻലാലിന്റെ സോഷ്യൽമീഡിയ പേജ് എടുത്ത് നോക്കണം അല്ലെ? എങ്കിൽ ഇനി അത് വേണ്ടാ മോഹൻലാലിന്റെ വാട്സപ്പ് ചാനലിൽ ജോയിൻ ചെയാതാൽ മതി. നേരിട്ട് നിങ്ങളുടെ വാ്ടാസപ്പ് വഴി ഓരോ അപ്ഡേറ്റുകളും ലഭിക്കും.

WhatsApp ചാനലുകൾ എന്ന് വിളിക്കപ്പെടുന്ന ഈ ഫീച്ചർ ഒരു വൺ-വേ ബ്രോഡ്‌കാസ്റ്റ് ടൂളാണ്, അത് നിങ്ങളുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും കമ്മ്യൂണിറ്റികളുമായും ഉള്ള ചാറ്റുകളിൽ നിന്ന് വേറിട്ട് അപ്‌ഡേറ്റുകൾ എന്ന പുതിയ ടാബിലാണ് ലഭ്യമാവുക. വാട്ട്‌സ്ആപ്പിനുള്ളിൽ ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ തന്റെ സബ്‌സ്‌ക്രൈബര്‍മാരോട് കാര്യങ്ങൾ പങ്കുവയ്ക്കാനുള്ള ഒരു വൺ-വേ ബ്രോഡ്‌കാസ്റ്റ് ടൂളാണ് വാട്ട്സ്ആപ്പ് ചാനൽ. ടെലഗ്രാം ചാനലുകള്‍ക്ക് സമാനമായ ഫീച്ചറാണിത്. ഉപഭോക്താക്കള്‍ക്ക് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ചാനലുകള്‍ സബസ്‌ക്രൈബ് ചെയ്യാനും അതിലൂടെ ലഭിക്കുന്ന അപ്‌ഡേറ്റുകള്‍ അറിയാനും സാധിക്കും. എന്നാൽ മറ്റ് ​ഗ്രൂപ്പുകളെ പോലെ എല്ലാവർക്കും ഇതിൽ സന്ദേശങ്ങൾ അയക്കാൻ സാധിക്കില്ല. അഡ്മിന്‍മാര്‍ക്ക് മാത്രമാണ് അതിനുള്ള അധികാരം.

ഗ്രൂപ്പുകളില്‍ നിന്നും കമ്മ്യൂണിറ്റികളില്‍ നിന്നും ഇത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍, നിങ്ങളുടെ ഫോണ്‍ബുക്കില്‍നിന്ന് കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ സഹപ്രവര്‍ത്തകരെയോ മറ്റാരെങ്കിലുമോ ഉള്‍പ്പെടുന്ന കോണ്‍ടാക്റ്റുകള്‍ ചേര്‍ക്കാനാകും. ഒരു ഗ്രൂപ്പിലെ എല്ലാ അംഗങ്ങള്‍ക്കും ചിത്രങ്ങളോ വീഡിയോകളോ വാചകങ്ങളോ വോട്ടെടുപ്പുകളോ അയയ്ക്കാന്‍ കഴിയും. എന്നാലും, ചാനലുകള്‍ ഒരു വണ്‍വേ ബ്രോഡ്കാസ്റ്റ് ടൂളാണ്, അതിനര്‍ഥം അഡ്മിന് മാത്രമേ അപ്‌ഡേറ്റുകള്‍ അയയ്ക്കാന്‍ കഴിയൂ, പിന്തുടരുന്നവര്‍ക്ക് മാത്രമേ അവയോട് പ്രതികരിക്കാനും കൈമാറാനും കഴിയൂ.

അതേസമയം, വാട്‌സാപ്പ് കമ്മ്യൂണിറ്റികള്‍ അംഗങ്ങളെ 'വിഷയാധിഷ്ഠിത ഗ്രൂപ്പുകളില്‍' ഒരുമിച്ച് കൊണ്ടുവരുന്നു. ഒരാള്‍ക്ക് ഒരു കമ്മ്യൂണിറ്റി ഉണ്ടാക്കാനും പുതിയ വിഷയാധിഷ്ഠിത ഗ്രൂപ്പുകള്‍ ചേര്‍ക്കാനും അല്ലെങ്കില്‍ നിലവിലുള്ള ഗ്രൂപ്പുകള്‍ കമ്മ്യൂണിറ്റിയിലേക്ക് ചേര്‍ക്കാനും കഴിയും. കമ്മ്യൂണിറ്റികളുടെ അഡ്മിന്‍മാര്‍ക്ക് അംഗങ്ങള്‍ക്ക് അറിയിപ്പുകള്‍ അയയ്ക്കാനും 'അവര്‍ക്ക് പ്രാധാന്യമുള്ള ഗ്രൂപ്പുകളില്‍ പര്യവേക്ഷണം ചെയ്തും ചാറ്റുചെയ്തും ബന്ധം നിലനിര്‍ത്താനും' കഴിയും. ഒരു അറിയിപ്പ് അയക്കാന്‍ കമ്മ്യൂണിറ്റി അഡ്മിന് മാത്രമേ അനുമതിയുള്ളൂ.
നിലവില്‍, പുതിയതോ നിലവിലുള്ളതോ ആയ ഒരു കമ്മ്യൂണിറ്റിയില്‍ ഒരാള്‍ക്ക് 2,000 അംഗങ്ങളെ വരെ ചേര്‍ക്കാം.

വാട്‌സാപ്പ് ചാനലുകള്‍ സെലിബ്രിറ്റികള്‍, കലാകാരന്മാര്‍, കായികതാരങ്ങള്‍, മറ്റ് വ്യക്തികള്‍ എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകള്‍ പോലെയാണ്, അത് അവരെ പിന്തുടരാനും അവര്‍ പങ്കിടുന്നതോ പ്രഖ്യാപിക്കുന്നതോ ആയ എല്ലാം കാണാനും നിങ്ങളെ അനുവദിക്കുന്നു.

വാട്‌സാപ്പ്  ചാനല്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?

ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന് വാട്‌സാപ്പ് ചാനലുകള്‍ക്ക് ചില പ്രധാന സവിശേഷതകള്‍ ഉണ്ട്. ഏറ്റവും പുതിയ ഫീച്ചറിന്റെ 'ഡയറക്ടറി'യില്‍ നിങ്ങള്‍ക്ക് പിന്തുടരാനാകുന്ന ലഭ്യമായ എല്ലാ ചാനലുകളും അടങ്ങിയിരിക്കും. നിങ്ങളുടെ രാജ്യത്തെ അടിസ്ഥാനമാക്കി ഈ ചാനലുകള്‍ സ്വയമേവ ഫില്‍ട്ടര്‍ ചെയ്യപ്പെടുന്നു. അഭിനേതാക്കള്‍, ഇന്റര്‍നെറ്റ് വ്യക്തിത്വങ്ങള്‍, സ്വാധീനം ചെലുത്തുന്നവര്‍, സംഘടനകള്‍ എന്നിവരുള്‍പ്പെടെ വാട്‌സാപ്പ് അക്കൗണ്ടുള്ള ആര്‍ക്കും പ്ലാറ്റ്‌ഫോമില്‍ ഒരു ചാനല്‍ ഉണ്ടാക്കാം.

ഇമോജി ഉപയോഗിച്ച് അപ്‌ഡേറ്റുകളോട് പ്രതികരിക്കാനും ഒരു ചിത്രമോ വീഡിയോയോ ടെക്‌സ്റ്റ് സന്ദേശമോ ലഭിച്ച പ്രതികരണങ്ങളുടെ എണ്ണം കാണാനും ഉപയോക്താക്കളെ അനുവദിച്ചിരിക്കുന്നു. എന്നിരുന്നാലും, നിങ്ങള്‍ എങ്ങനെ പ്രതികരിച്ചു എന്നത് സ്വകാര്യമായിരിക്കും.

ഒരാള്‍ക്ക് ചാനലിലെ ഒരു അപ്‌ഡേറ്റ് വാട്‌സാപ്പ് ചാറ്റുകളിലേക്കോ ഗ്രൂപ്പുകളിലേക്കോ കൈമാറാനും കഴിയും. അത്തരം ഫോര്‍വേഡുകളില്‍ ഉപയോക്താക്കളെ ചാനലിലേക്ക് റീഡയറക്ടുചെയ്യുന്ന ഒരു ലിങ്ക് ഉള്‍പ്പെടും. അപ്‌ഡേറ്റുകള്‍ 30 ദിവസം വരെ വാട്‌സാപ്പ് സെര്‍വറുകളില്‍ സംഭരിക്കും.

ഏത് സമയത്തും ഒരു ചാനല്‍ പിന്തുടരാനോ അണ്‍ഫോളോ ചെയ്യാനോ നിശബ്ദമാക്കാനോ വാട്‌സാപ്പ് നിങ്ങളെ അനുവദിക്കുന്നു.

എങ്ങനെ ഉപയോഗിക്കാം?

Google Play സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ നിങ്ങളുടെ WhatsApp ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യുക. ശേഷം വാട്ട്‌സ്ആപ്പ് തുറന്ന് സ്‌ക്രീനിന്റെ താഴെയുള്ള അപ്‌ഡേറ്റ് ടാബിൽ ടാപ്പ് ചെയ്യുക. നിങ്ങൾക്ക് ഫോളോ ചെയ്യാൻ സാധിക്കുന്ന ചാനലുകളുടെ ഒരു ലിസ്റ്റ് നിങ്ങൾ കാണും. ഒരു ചാനൽ ഫോളോ ചെയ്യാൻ, അതിന്റെ പേരിന് അടുത്തുള്ള ‘+’ ബട്ടണിൽ ടാപ്പ് ചെയ്യുക. അതിന്റെ പ്രൊഫൈലും വിവരണവും കാണുന്നതിന് നിങ്ങൾക്ക് ചാനലിന്റെ പേരിൽ ടാപ്പു ചെയ്യാനും കഴിയും.

🔥 ട്രെൻഡിനൊപ്പം 'മീഡിയാവിഷൻ', ഇപ്പോൾ വാട്സ്ആപ്പ് ചാനലിലും ലഭ്യമാണ്..

അപ്ഡേറ്റുകൾ വേഗത്തിൽ അറിയാൻ ഫോളോ ചെയ്ത ശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ... https://whatsapp.com/channel/0029Va4oBADFXUujBIf0iA0X

Content Highlights: What are WhatsApp Channels? How to use? How is it different from groups and communities?

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !