പട്‌ന: പലചരക്ക് കടയില്‍ നിന്ന് കുര്‍ക്കുറെയും ബിസ്‌കറ്റും മോഷ്ടിച്ചെന്നാരോപിച്ച് നാല് കുട്ടികളെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ബിഹാറിലെ ബെഗുസരായ് ജില്ലയിലാണ് സംഭവം. കുട്ടികളെ കെട്ടിയിട്ട് മര്‍ദിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സംഭവത്തില്‍ കട ഉടമക്കെതിരെ പൊലീസ് കേസ് എടുത്തു.
ഒക്ടോബര്‍ 28നായിരുന്നു സംഭവം. നാല് കുട്ടികളെ തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുന്നതും അവിടെ ആളുകള്‍ കൂടി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
ആണ്‍കുട്ടികള്‍ കടയില്‍ നിന്ന് ബിസ്‌കറ്റും കുര്‍ക്കുറെയും മോഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കടയുടമ ഇവരെ പിടികൂടുകയായിരുന്നുവെന്ന് എസ്പി യോഗേന്ദ്ര കുമാര്‍ പറഞ്ഞു എന്നാല്‍ കുട്ടികളെ കെട്ടിയിട്ട് മര്‍ദിച്ച നടപടി തീര്‍ത്തും തെറ്റായ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ മാതാപിതാക്കളുമായി ബന്ധപ്പെട്ടതായും കടയുടമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ രേഖാമൂലം പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും ആരും പരാതി നല്‍കിയിട്ടില്ല. കുടുംബാംഗങ്ങളുമായി വീണ്ടും ബന്ധപ്പെടാനും അവരുടെ മൊഴി രേഖപ്പെടുത്താനും ഞങ്ങള്‍ ബിര്‍പൂര്‍ പൊലീസിനോട് ആവശ്യപ്പെതായും കടയുടമയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Children were tied to poles and beaten for stealing biscuits; The video was circulated; Case against shop owner
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !