നടി കാർത്തിക നായർ വിവാഹിതയായി, വരൻ രോഹിത് മേനോൻ | വിഡിയോ

0

പഴയകാല നടി രാധയുടെ മകളുമായ നടിയുമായ കാർത്തിക നായർ വിവാഹിതയായി. രോ​ഹിത് മേനോൻ ആണ് വരൻ. തിരുവനന്തപുരം കവടിയാര്‍ ഉദയപാലസ് കണ്‍വെന്‍ഷന്‍ സെന്ററിൽ വച്ചായിരുന്നു ചടങ്ങുകൾ. സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പടെ നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തു. 

ചുവന്ന പട്ടു സാരിയിൽ അതിസുന്ദരിയായിരുന്നു കാർത്തിക. സീക്വൻസ് വർക്കോടുകൂടിയ ഫുൾ സ്ലീവ് ബ്ലൗസിനൊപ്പമാണ് പെയർ ചെയ്തത്.  സർവാഭരണ വിഭൂഷിതയായി രാഞ്ജിയെ പോലെയാണ് കാർത്തിക ഒരുങ്ങിയത്. വെള്ള കുർത്തയായിരുന്നു രോഹിത്തിന്റെ വിഷം. 

തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി കുടുംബ സമേതമാണ് വിവാഹത്തിൽ പങ്കെടുത്തത്. പാർവതി ജയറാം, രാധിക ശരത് കുമാർ, മേനക, സുഹാസിനി, തുടങ്ങി നിരവധി താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തു. സിനിമയിൽ നിന്ന് കൂടാതെ രാഷ്ട്രീയ രം​ഗത്തിൽ നിന്നും നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തു. 

കാർത്തികയുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം അമ്മ രാധയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് അമ്മയും നടിയുമായ രാധ നായർ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വികാരഭരിതമായ കുറിപ്പ് വൈറലായിരുന്നു. കോ എന്ന തമിഴ്‌ ചിത്രത്തിൽ ജീവയുടെ നായികയായാണ് വെള്ളിത്തിരയിൽ കാർത്തിക ചുവടുവെക്കുന്നത്. മലയാളത്തിൽ മകരമഞ്ഞ്, കമ്മത്ത് ആന്റ് കമ്മത്ത് എന്ന ചിത്രങ്ങളും അഭിനയിച്ചിട്ടുണ്ട്.
Video:Content Summary: Actress Karthika Nair gets married, groom Rohit Menon; Video

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !