ബഷീർ രണ്ടത്താണിയുടെ " മാമുക്കോയ, ചിരിയുടെ പെരുമഴക്കാലം " ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ സംവിധായകൻ കമൽ പ്രകാശനം ചെയ്തു. എ.പി. ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ ആദ്യ പ്രതി ഏറ്റുവാങ്ങി.

0

മൂന്നു ദിവസങ്ങൾക്കിടയിൽ തിരുവനന്തപുരം, ഷാർജ എന്നിവിടങ്ങളിലെ രണ്ടു രാജ്യാന്തര പുസ്തകമേളകളിൽ പുസ്തകം പ്രകാശനം ചെയ്യപ്പെട്ടുവെന്ന അപൂർവ്വത മാമുക്കോയ എന്ന നടനു ലഭിക്കുന്ന മരണാനന്തര ബഹുമതിയാണെന്ന് സംവിധായകൻ കമൽ പറഞ്ഞു.

മാമുക്കോയ എന്ന അഭിനേതാവിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷം സമ്മാനിച്ച കമൽ ഷാർജയിലെ പുസ്തക പ്രകാശനത്തിനെത്തിയത് ചരിത്ര നിമിഷമാണെന്ന് പുസ്തകം ഏറ്റു വാങ്ങിയ ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ അഭിപ്രായപ്പെട്ടു.

       പെരുമഴക്കാലമെന്ന
 കമൽ ചിത്രത്തിൽ നിന്നു തന്നെയാണ് പുസ്തകത്തിന്റെ ടൈറ്റിൽ രൂപപ്പെടുത്തിയത്.
പുതിയ ചിത്രത്തിന്റെ ഡബ്ബിങ്ങ് വർക്കുകൾക്കുകളുടെ തിരക്കിനിടയിലെ ഇടവേളകളിലാണ്  കമൽ  പുസ്തകത്തിന് അവതാരിക എഴുതിയതെന്നതും നന്ദിയോടെ ഓർക്കുന്നുവെന്ന് പുസ്തകത്തിന്റെ എഡിറ്റർ ബഷീർ രണ്ടത്താണി പറഞ്ഞു. "പെരുവണ്ണാപുരത്തുനിന്ന് പെരുമഴക്കാലത്തേക്കുളള ദൂരം " എന്ന ടൈറ്റിൽ മാമുക്കയുടെ ചലച്ചിത്ര ജീവിതത്തിന്റെ സംക്ഷിപ്തമാണ്.

 ഷാർജയിലെ പുസ്തകപ്രകാശനത്തിൽ പങ്കെടുക്കാൻ   സമയം കണ്ടെത്തിയ കമലിനോടുള്ള നന്ദി വാക്കുകളിലൊതുക്കാനാവില്ലെന്നും ബഷീർ പറഞ്ഞു. 

ചന്ദ്രിക പത്രാധിപർ കമാൽ വരദൂർ, മുൻ പത്രാധിപർ നവാസ് പൂനൂർ, മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്മയിൽ മൂത്തേടം, ലിപി അക്ബർ തുടങ്ങിയവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

റൈറ്റേഴ്സ് ഫോറത്തിലെ ഏഴാം നമ്പർ ഹാൾ തിങ്ങി നിറഞ്ഞൊഴുകിയ
പ്രകാശന ചടങ്ങിന്  യു.എ.ഇ.യിലെ കെ.എം.സി.സി നേതാക്കളും പുസ്തക പ്രേമികളുമടക്കമുള്ള സദസ്സ് സാക്ഷിയായി.V

Content Summary: "Mamukoya, the rainy season of laughter" Director at Sharjah International Book Fair

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !