എന്റെ സന്തോഷത്തിന് വേണ്ടി പേര് മാറ്റുന്നു; വിന്‍സി അലോഷ്യസ് ഇനി വിന്‍-സി

0

Vincy Aloysius: റിയാലിറ്റി ഷോ യിലൂടെ വന്ന് പിന്നീട് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തുന്ന യുവ നടിയാണ് വിൻസി അലോഷ്യസ്. വികൃതി, കനകം കാമിനി കലഹം, ഭീമന്റെ വഴി, ജന ഗണ മന, രേഖ എന്നിവയിലൊക്കെ താരത്തിന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ എത്തി നിൽക്കുകയാണ് വിൻസിയുടെ നേട്ടങ്ങൾ. 

തന്റെ പേര് വിൻ സി എന്ന് മാറ്റുകയാണെന്നാണ് അറിയിച്ചിരിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയുമായുള്ള സംഭാഷണമാണ് തന്റെ ഈ തീരുമാനത്തിന് പിന്നിലെന്നും വിൻസി പറഞ്ഞു. Vincy Aloshious എന്ന പേരിൽനിന്ന് Win C എന്ന പേരാണ് നടി തിരഞ്ഞെടുത്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലും iam Win c എന്നു പേര് മാറ്റിയിട്ടുണ്ട്. മമ്മൂട്ടി തന്നെ 'വിൻ സി' എന്ന് വിശേഷിപ്പിച്ച വാട്ട്സാപ് സംഭാഷണത്തിന്റെ സ്‌ക്രീൻഷോട്ടും നടി പങ്കുവച്ചു.

വിന്‍-സി എന്ന് ആരെങ്കിലും തന്നെ പരാമര്‍ശിക്കുമ്ബോള്‍ സന്തോഷം അനുഭവപ്പെടാറുണ്ട് എന്ന് വിന്‍സി അലോഷ്യസ് എഴുതുന്നു. പെട്ടെന്ന് സന്തോഷവും അഭിമാനവും തോന്നും. ഞാന്‍ വിജയം മുറുകെ പിടിച്ചതു പോലെ തോന്നും. വിന്‍-സി എന്ന് മമ്മൂക്ക എന്നെ വിളിച്ചപ്പോള്‍ വയറ്റില്‍ ചിത്രശലഭങ്ങള്‍ പറക്കുന്നതായി അനുഭവപ്പെട്ടു. അതിനാല്‍ ഞാന്‍ പേരു മാറ്റുകയാണ്.


പേര് മാറ്റുകയാണ് എന്ന് വിന്‍സി തന്നെ സാമൂഹ്യ മാധ്യമത്തില്‍ ഒരു കുറിപ്പിലൂടെയാണ് വ്യക്തമാക്കിയത്. എന്റെ സന്തോഷത്തിന് വേണ്ടി പേര് മാറ്റുന്നു. വിന്‍-സി എന്ന് അറിയപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നും നടി വിന്‍സി അലോഷ്യസ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

മാരിവില്ലന്‍ ഗോപുരങ്ങളാണ് രേഖ വേഷമിട്ട ചിത്രങ്ങളില്‍ ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. രേഖയിലൂടെയാണ് വിന്‍സി മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയത്. ജിതിന്‍ ഐസക് തോമസായിരുന്നു സംവിധാനം. കാസര്‍കോഡ് ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സസ്‌പെന്‍സ് ത്രില്ലറാണ് വിന്‍സി അലോഷ്യസിന്റെ രേഖ. വിന്‍സി അലോഷ്യസിനൊപ്പം രേഖ എന്ന ചിത്രത്തില്‍ ഉണ്ണിലാലും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

Source:


Content Highlights: Changing the name for my pleasure; Vincy Aloysius now Vin-C
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !