സിനിമാതാരം ലെനക്കെതിരെ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്സ് കേരള റീജിയന്‍ രംഗത്ത്.
ലെന ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആണെന്ന വ്യാജേന പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ വസ്തുതാ വിരുദ്ധവും ക്ലിനിക്കല്‍ സൈക്കോളജിയെപ്പറ്റിത്തന്നെ തെറ്റായ ധാരണകള്‍ സൃഷ്ടിക്കാനും ഇടവരുത്തുന്നതുമാണെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്സ് കേരള റീജിയന്‍ ചുണ്ടിക്കാട്ടി.
ലെന ഒരു അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്‌ട് പ്രകാരം ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആകാനുള്ള വിദ്യാഭ്യാസ യോഗ്യതയോ, റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യാ രജിസ്ട്രേഷനോ ഇല്ല. അവര്‍ പറയുന്ന അഭിപ്രായങ്ങള്‍ക്ക് ക്ലിനിക്കല്‍ സൈക്കോളജി രംഗത്തെ വൈദഗ്ധ്യവുമായോ വിശ്വാസങ്ങളുമായോ യാതൊരു ബന്ധവുമില്ല. അവരുടെ പ്രസ്താവനകള്‍ക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ക്കോ അസോസിയേഷനോ ഒരു ഉത്തരവാദിത്തവുമില്ല. ക്ലിനിക്കല്‍ സൈക്കോളജി അടക്കം ഏത് ആരോഗ്യ മേഖലയിലെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുന്നവര്‍ ആ രംഗത്ത് കൃത്യമായ യോഗ്യതയുള്ള യഥാര്‍ഥ പ്രൊഫഷണലുകളെ സമീപിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ:എ ശ്രീലാലും, ജനറല്‍ സെക്രട്ടറി ഡോ:വി. ബിജിയും അഭ്യര്‍ഥിച്ചു.
കേരളത്തിലെ ക്ലിനിക്കല്‍ സൈക്കോളജി രംഗത്തിന്റെ ധാര്‍മ്മികതയും നിലവാരവും ഉയര്‍ത്തിപ്പിടിക്കാനാണ് ഇത്തരത്തിലൊരു പ്രസ്താവനയെന്നും അവര്‍ വ്യക്തമാക്കി.
Content Highlights: Expert organization with serious allegations against movie star 'Lena'
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !