തിരൂർ: 34 മത് മലപ്പുറം റവന്യൂ ജില്ലാ ശാസ്ത്രോത്സവം ട്രോഫി പവലിയൻ ജില്ലാ പഞ്ചായത്ത് മെമ്പറും ട്രോഫി കമ്മിറ്റി ചെയർമാനുമായ വി കെ എം ഷാഫി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.പി. രമേശ് കുമാർ അധ്യക്ഷത വഹിച്ചു. കൺവീനർ ഇ പി അലി അഷ്ക്കർ സ്വാഗതവും നൗഫൽ എ ഖാദർ നന്ദിയും പറഞ്ഞു.
കെ എച്ച് എസ് ടി യു മലപ്പുറം ജില്ലാ ഭാരവാഹികളായ ജാഫർ എം, നാസർ വി കെ , ഹംസ എം , ഷാഹിർ സി , അബ്ദുൾ അസീസ് , അഷ്റഫ് ചെട്ടിപ്പടി, ഹെഡ്മാസ്റ്റർ പി.കെ. അബ്ദുൽ ജബ്ബാർ പി ടി എ പ്രസിഡണ്ട് ടി.എൻ. ഷാജി , ഭാരവാഹികളായ എൻ.ഗഫൂർ ,ബിജു അമ്മാട്ടിൽ , ഖൈറുന്നീസ , നദീറ ,റഹീന, കെ.എസ്.ടി.യു ഭാരവാഹികളായ എൻ.പി.മുഹമ്മദലി കോട്ടയിൽ വീരാൻകുട്ടി,കെ എം ഹനീഫ ,കമറു യു പി, സഫ് വാൻ പി ,പി.കെ. അലിമോൻ , നസി ആലത്തിയൂർ എന്നിവർ പങ്കെടുത്തു.
റോളിംഗ് ട്രോഫികൾക്ക് പുറമെ ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - ഗണിത ശാസ്ത്ര, ഐ ടി, പ്രവർത്തിപരിചയമേള ഉൾപ്പെടെ 450 ലേറെ വ്യക്തിഗത ട്രോഫികളും സജ്ജമായിട്ടുണ്ട്..
Content Summary: The District Science Festival Trophy Pavilion was inaugurated
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !