തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ്സില്‍ വ്യാജ സിഡി ഉപയോഗിച്ച് സിനിമ പ്രദര്‍ശനം നടത്തിയതിന് ജീവനക്കാരന് സസ്പെൻഷൻ.
ചെങ്ങന്നൂര്‍ ഡിപ്പായിലെ ഡ്രൈവര്‍ കം കണ്ടക്ടറായ ദീപു പിള്ളയെ ആണ് അന്വേഷണ വിധേയമായി സസ്പെൻസ് ചെയ്തത്.
കഴിഞ്ഞ മാസം 31ന് ചെങ്ങന്നൂരില്‍ നിന്നും പാലക്കാട്ടേക്കുള്ള സര്‍വീസിലാണ് വ്യാജ സിനിമ പ്രദര്‍ശിപ്പിച്ചത്. പുതിയ തമിഴ് സിനിമയുടെ വ്യാജ സിഡി ഉപയോഗിച്ച് സ്വിഫ്റ്റില്‍ സിനിമ പ്രദര്‍ശനം നടത്തുകയായിരുന്നു. ബസ്സിനുള്ളിലെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. കൂടുതല്‍ ജീവനക്കാര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നു കണ്ടാല്‍ അവരെ സസ്പെൻഡ് ചെയ്യുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
Content Summary: Fake CD movie screened at Swift: Driver gets suspended
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !