കൊച്ചി: ഈ മാസം 21 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനുള്ള തീരുമാനത്തില്‍ നിന്നും സ്വകാര്യ ബസ് ഉടമകള്‍ പിന്മാറി. ഗതാഗതമന്ത്രി ആന്റണി രാജുവുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം.
149 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ സര്‍വീസ് നടത്തിയിരുന്ന 149 ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കിയത് പുനരാലോചിക്കാമെന്ന് മന്ത്രി ആന്റണി രാജു ബസ് ഉടമകള്‍ക്ക് ഉറപ്പു നല്‍കി. അതേസമയം സീറ്റ് ബെല്‍റ്റ്, കാമറ എന്നിവയില്‍ പിന്നോട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
നവംബര്‍ മുതല്‍ ഫിറ്റ്‌നസ് ടെസ്റ്റ് നടത്തുമ്പോള്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണെന്ന് മന്ത്രി അറിയിച്ചു. 140 കിലോമീറ്ററുകള്‍ വരെയുള്ള പെര്‍മിറ്റുകള്‍ നിലനിര്‍ത്തണമെന്ന ബസുടമകളുടെ ആവശ്യം മന്ത്രി അംഗീകരിച്ചു. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ വിഷയത്തില്‍ മന്ത്രി ഉറപ്പൊന്നും നല്‍കിയിട്ടില്ല.
ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ ദാരണകളുടെ അടിസ്ഥാനത്തിലാണ് അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചത്. ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കേണ്ട എന്നതു കണക്കിലെടുത്ത് സമരത്തില്‍ നിന്നും പിന്മാറുകയാണെന്ന് ബസുടമകള്‍ വ്യക്തമാക്കി.
Content Summary: Indefinite private bus strike called off
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !