കാസര്‍കോട്: അമ്മയും മകളും കിണറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ അധ്യാപകൻ അറസ്റ്റില്‍. പ്രണയബന്ധം അവസാനിപ്പിച്ച് യുവാവ് വിവാഹം കഴിക്കാൻ തീരുമാനിച്ചതാണ് ജീവനൊടുക്കാൻ കാരണമായത്.
പ്രവാസിയായ ഭര്‍ത്താവിന്റെ പരാതിയിലാണ് അറസ്റ്റ്.
കാസര്‍കോട് കളനാട് അരമങ്ങാനത്താണ് സംഭവമുണ്ടായത്. സെപ്റ്റംബര്‍ 15 നാണ് കളനാട് അരമങ്ങാനം സ്വദേശി റുബീന, അഞ്ചര വയസുള്ള മകള്‍ ഹനാന മറിയം എന്നിവരെ തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ ബാര സ്വദേശി സഫ്‌വാൻ(29) അറസ്റ്റിലാവുകയായിരുന്നു.
അധ്യാപികയായ റുബീന സോഷ്യല്‍ മീഡിയയിലൂടെയാണ് സഫ്‌വാനെ പരിചയപ്പെടുന്നത്. ഒൻപത് വര്‍ഷമായി സഫ് വാനുമായി ഇഷ്ടത്തിലായിരുന്നു. യുവാവ് മറ്റൊരു വിവാഹം കഴിക്കാന് തീരുമാനിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തു. മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ പ്രവാസിയായ ഭര്‍ത്താവ് നല്‍കിയ പരാതിയുടേയും ബന്ധുക്കളുടെ മൊഴികളുടേയും അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തിന് ഒടുവിലാണ് അറസ്റ്റ്.
ആത്മഹത്യ പ്രേരണ, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. രണ്ട് പേരുടേയും മൊബൈല്‍ ഫോണുകള്‍ പൊലീസ് പരിശോധിച്ചതില്‍ പരസ്പരമുള്ള ചാറ്റുകള്‍ നശിപ്പിച്ചതായി കണ്ടെത്തി. ഇതോടെയാണ് യുവാവിനെതിരെ തെളിവ് നശിപ്പിച്ചതിനും കേസെടുത്തത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്റ് ചെയ്തു.
Content Summary: Love broken: Teacher arrested for death of mother and daughter after jumping into well
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !