കോട്ടയം: മണര്‍കാട് 15 കാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് 20 വര്‍ഷം തടവുശിക്ഷ. പ്രതി മണര്‍കാട് പാലം സ്വദേശി അജേഷിനെയാണ് ശിക്ഷിച്ചത്.
രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കോട്ടയം അഡീഷണല്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.
15 കാരിയെ ബലാത്സംഗം ചെയ്തു കൊന്ന് കുഴിച്ചിട്ടു എന്നാണ് കേസ്. 2019 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പെണ്‍കുട്ടിയെ വിളിച്ചു വരുത്തിയ അജേഷ് ലൈംഗിക ബന്ധത്തിന് ശ്രമിച്ചു.
എന്നാല്‍ വഴങ്ങാതിരുന്ന പെണ്‍കുട്ടിയെ കയറും ഷാളും കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി. മൃതദേഹം ചാക്കില്‍കെട്ടി മണര്‍കാട് അരീപ്പറമ്ബിലെ ഹോളോബ്രിക്‌സ് നിര്‍മ്മാണ യൂണിറ്റിന് സമീപം കുഴിച്ചിടുകയായിരുന്നു.
Content Highlights: Manarkad 15-year-old girl raped, killed and buried case: Accused sentenced to 20 years in prison
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !