സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധനേടിയ ആളാണ് തൊപ്പി (Mr. thoppi) എന്ന് അറിയപ്പെടുന്ന നിഹാദ്. അടുത്തിടെ വീഡിയോയിലൂടെ മോശം കണ്ടന്റുകൾ നൽകുന്നുവെന്ന പരാതിയിൽ തൊപ്പിയെ അറസ്റ്റ് ചെയ്തിരുന്നു. നിയമനടപടികൾക്കെല്ലാം ശേഷം വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ് തൊപ്പി. ഈ അവസരത്തിൽ തന്റെ പ്രണയം വെളിപ്പെടുത്തി തൊപ്പി രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ഫസിയാണ് കാമുകിയെന്നും തൊപ്പി പറഞ്ഞു.
ഇപ്പോഴിതാ പ്രണയം എങ്ങനെ ഉണ്ടായെന്ന് വെളിപ്പെടുത്തുകയാണ് തൊപ്പിയും ഫസിയും. 'ഞാനാണ് ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞത്. കളമശ്ശേരിയിൽ വച്ച് എന്റെ വണ്ടി ഫസിയുടെ വണ്ടിയുമായി കൂട്ടിയിടിച്ചു. നല്ല ഇടി ആയിരുന്നു. പക്ഷേ ആർക്കും ഒന്നും പറ്റിയില്ല. അന്ന് രാത്രി സംസാരിച്ചു', എന്നാണ് നിഹാദ് പറയുന്നത്. വണ്ടിയിടിച്ചപ്പോൾ വൻ ദേഷ്യമായിരുവെന്നാണ് ഫസി പറയുന്നത്.
നിഹാദ് ആണ് വണ്ടിയിൽ ഉണ്ടായിരുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും സോഷ്യൽ മീഡിയയിലൂടെ പുള്ളിയെ അറിയാമെന്നും ഫസി പറയുന്നു. മൈൽ സ്റ്റോൺ മേക്കേഴ്‌സിന് നൽകി അഭിമുഖത്തിൽ ആയിരുന്നു ഇരുവരുടെയും പ്രതികരണം. 'വണ്ടി പണി ചെയ്ത് കൊടുക്കണം ആയിരുന്നു. ഇവരുടെ വണ്ടിയുടെ ബാക്കും ഞങ്ങടെ വണ്ടീടെ ഫ്രണ്ടും മൊത്തം പോയി.
പോലീസ് സ്റ്റേഷനിലും പോയി റിപ്പോർട്ട് ചെയ്തിരുന്നു. മൂന്ന് ദിവസം എടുത്തു ഇതൊന്ന് ശരിയാക്കി എടുക്കാൻ. നമ്മൾ കാണുക എന്നത് പടച്ചോന്റെ വിധി' ആയിരുന്നുവെന്നും തൊപ്പി പറയുന്നു. 'എനിക്ക് ആദ്യമൊന്നും ഇഷ്ടമില്ലായിരുന്നു. ഫുൾ ഒച്ചപ്പാടും ബഹളവും എന്തൊന്നാണ് ഈ കാണിച്ചു കൂട്ടുന്നത് എന്നൊക്കെ തോന്നിയെന്ന് ഫസി പറയുന്നു. പ്രണയത്തെ കുറിച്ച് വീട്ടിൽ അറിയാമെന്നും ഇരുവരും പറയുന്നു.
'അന്ന് ജീവിതത്തിലെ ഏറ്റവും മോശം ദിനമാകും എന്നാണ് വിചാരിച്ചത്. എന്നാൽ ശരിക്കും നല്ല ദിവസമായിരുന്നു എന്ന് പിന്നീട് മനസിലായി. ഞങ്ങൾ കാണുക എന്നത് പടച്ചോന്റെ വിധി ആയിരുന്നു' തൊപ്പി പറഞ്ഞു.
'വീട്ടിൽ റിലേഷൻ ആണെന്ന് അറിഞ്ഞു. ഇവൻ വീട്ടുകാരോട് സംസാരിച്ചതാണ്. വാപ്പ പറഞ്ഞു ഫസി മോളെ പെട്ടിയൊക്കെ എടുത്ത് വച്ചിട്ടുണ്ട് പോക്കോ എന്നാണ് പറഞ്ഞത്. പൊതുവിൽ പുള്ളിയെ കുറിച്ചൊരു ഇമേജില്ലെ അതിന്റെ പ്രശ്‌നം ഉണ്ട്. ഞങ്ങളുടെ ഇഷ്ടം വീട്ടുകാർ സമ്മതിക്കും എന്നാണ് പ്രതീക്ഷ', എന്നാണ് തൊപ്പിയും ഫസിയും പറഞ്ഞത്.
Content Summary: The car collided and became familiar, then it started;
Hat revealed his love
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !