2024 വർഷത്തെ ഹജ്ജ് പരിശീലകരായി പ്രവർത്തിക്കാൻ താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ നവംബർ 14നകം ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കണം. ഹജ്ജ് കമ്മിറ്റിയുടെ https://keralahajcommittee.org/ എന്ന വെബ്സൈറ്റിലെ https://keralahajcommittee.org/application2024.php എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം.
നിശ്ചിത സമയത്തിനകം ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരിൽ നിന്നും നിശ്ചിത യോഗ്യതയുള്ളവരെ മാത്രമേ അഭിമുഖത്തിണ് പരിഗണിക്കുകയുള്ളൂ. അപേക്ഷകർ മുമ്പ് ഹജ്ജ് കർമ്മം നിർവ്വഹിച്ചവരായിരിക്കണം (ഹജ്ജ് കർമ്മം നിർവ്വഹിച്ചതിനുള്ള രേഖ സമർപ്പിക്കണം), കമ്പ്യൂട്ടർ പരിഞ്ജാനമുണ്ടായിരിക്കണം, ഇന്റർനെറ്റ്, ഇ-മെയിൽ, വാട്സ്ആപ്പ് തുടങ്ങി ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിനുള്ള കഴിവുണ്ടായിരിക്കണം.
പരിശീലകർക്കുള്ള ചുമതലകൾ:
* ഹജ്ജ് അപേക്ഷകർക്ക് വേണ്ടുന്ന എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും നൽകൽ* ഓൺലൈൻ ഹജ്ജ് അപേക്ഷ സമർപ്പിക്കലും ആവശ്യമായ രേഖകളെക്കുറിച്ച് വിവരം നൽകൽ* ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് ആവശ്യമായ വിവരങ്ങൾ നൽകൽ* രേഖകൾ നിശ്ചിത സമയത്തിനകം ഹജ്ജ് കമ്മിറ്റി ഓഫീസ്സിൽ സമർപ്പിക്കുന്നതിനും മറ്റും ആവശ്യമായ നിർദേശങ്ങൾ നൽകൽ* തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഹജ്ജ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം സന്നദ്ധ സംഘടനകളുടേയും വ്യക്തികളുടെയും സഹായത്തോടെ മൂന്ന് ഘട്ടങ്ങളിലായി പരിശീലന ക്ലാസ്സുകൾ നൽകുകയും മെഡിക്കൽ ക്യാമ്പും കുത്തിവെപ്പ് ക്യാമ്പും സംഘടിപ്പിക്കുകയും ചെയ്യുക.* ഹജ്ജ് യാത്രക്ക് വേണ്ട തയ്യാറെടുപ്പ് നടത്താനും, ഫ്ളൈറ്റ് ഷെഡ്യുളിനനുസിരിച്ച് ഹജ്ജ് ക്യാമ്പിൽ എത്തുന്നതിന് സഹായിക്കുകയും ഹജ്ജ് കമ്മിറ്റിയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അപ്പപ്പോൾ ഹാജിമാരെ അറിയിക്കുകയും ചെയ്യുക.* തെരഞ്ഞെടുക്കപ്പെടുന്ന ഹജ്ജ് ട്രൈനർമാർ സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്സിക്യട്ടീവ് ഓഫീസറുടെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കേണ്ടതാണ്.
Content Highlights: Opportunity to become a Hajj trainer
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !