വെന്നിയൂരിൽ പെയിന്റ് കടക്കു തീപിടിച്ചു. നാലുപേര്‍ക്ക് പരുക്ക്. മലപ്പുറത്തെ എ ബി സി പെയിന്റ് കടയിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ നാലു പേർക്ക് പരിക്കേറ്റു. തീ പടരുന്നത് കണ്ട് കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയപ്പോഴാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്.
ഇന്ന് 11 മണിക്ക് ശേഷമാണ് വെണ്ണിയൂരില്‍ ദേശീയ പാതക്ക് സമീപമുള്ള പെയിന്‍റ് കടയില്‍ തീപിടുത്തമുണ്ടായത്. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. ഇന്ന് ഞായറാഴ്ച ആയതിനാല്‍ കട അവധിയായിരുന്നു. കടയുടെ മുകള്‍നിലയിലാണ് ഇവിടുത്തെ ജീവനക്കാരായ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്നത്. തീ പടരുന്നത് കണ്ട് ഇവര്‍ താഴേക്ക് ചാടുകയായിരുന്നു. കടയിലുണ്ടായിരുന്ന മുഴുവന്‍ വസ്തുക്കളും കത്തിയ നിലയിലാണുള്ളത്.
Content Summary: Paint shop caught fire in Venniyur; Four people were injured
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !