പെരിന്തൽമണ്ണ: സംസ്ഥാനത്തിലെ ഈ വർഷത്തെ മികച്ച പോലീസ് സ്റ്റേഷൻ ആയി പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനെ സംസ്ഥാന സർക്കാർ തിരഞ്ഞെടുത്തു.നവംബർ രണ്ടിനു തിരുവനതപുരത്തു വച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉപഹാരം നൽകും .
സ്റ്റേഷനിൽ റിപ്പോർട്ട് ആകുന്ന കേസുകളിൽ കുറ്റമറ്റ അന്വേഷണം നടത്തിയതിനും സംസ്ഥാനത്തു ഏറ്റവും കൂടുതൽ എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്തു കസ്റ്റഡി ട്രയൽ നടത്തി പ്രതികൾക്ക് അതിവേഗം ശിക്ഷ വാങ്ങി കൊടുത്തതിനും അന്തർ സംസ്ഥാന മോഷണകേസുകൾ തെളിയിക്കുക വഴി സംസ്ഥാത്തെ മറ്റു പോലീസ് സ്റ്റേഷനിലെയും പ്രതികളെ കണ്ടത്താനും സാധിച്ചതിനാണ് ഈ അംഗീകാരം.
മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് സുജിത് ദാസ് ട്രെയിനിങ് സമയത്തു പെരിന്തൽമണ്ണ എസ്എച്ച്ഓവായി പ്രവർത്തിച്ചിട്ടുണ്ട്. അന്നു മുതൽ അദ്ദേഹം പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനു പ്രത്യേക ശ്രദ്ധ നൽകാറുണ്ട് ഇപ്പോൾ എസ്എച്ച്ഓവായി പ്രേംജിത്തും എസ്ഐയായി ഷിജോ സി തങ്കച്ചനുമാണ്.
Content Highlights: Perinthalmanna Police Station selected as the best police station in the state
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !