വളാഞ്ചേരി: ദേശീയപാത വളാഞ്ചേരി കഞ്ഞിപ്പുരയ്ക്കു സമീപം നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ കാറിലിടിച്ച് അപകടം. ശനിയാഴ്ച വൈകീട്ട് 3.15 ഓടെയാണ് സംഭവം. അപകടത്തിൽ
ഓട്ടോയിലുണ്ടായിരുന്ന കഞ്ഞിപ്പുര സ്വദേശി തടിക്കാട് വീട്ടിൽ അഹമ്മദലി കബീറിനെ(8) ചെറു പരുക്കുകളോടെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വളാഞ്ചേരി ഭാഗത്തു നിന്നും വരികയായിരുന്ന ഓട്ടോ നിയന്ത്രണം നഷ്ടപ്പെട്ട് എതിർ ദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നു.
പിതാവാണ് ഓട്ടോ ഓടിച്ചിരുന്നത്. വല്യുമ്മയും കുട്ടിയോടൊപ്പമുണ്ടായിരുന്നു.വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് കാറിലുണ്ടായിരുന്നത്.
Content Summary: Road accident near Valanchery Kanjipura National Highway; An eight-year-old boy was injured
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !