തൃശൂര്‍ സ്‌കൂളില്‍ വെടിവെപ്പ്; മൂന്നു തവണ വെടിയുതിര്‍ത്തു; പൂര്‍വ വിദ്യാര്‍ത്ഥി അറസ്റ്റില്‍

0

തൃശൂര്‍:
തൃശൂരില്‍ സ്‌കൂളില്‍ വെടിവെപ്പ്. തൃശൂര്‍ വിവേകോദയം ബോയ്‌സ് സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ത്ഥിയാണ് തോക്കുമായി സ്‌കൂളിലെത്തിയത്.

സ്റ്റാഫ് റൂമിലെത്തിയ ഇയാള്‍ അധ്യാപകരെ ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് കയ്യിരുന്ന എയര്‍ഗണ്‍ ഉപയോഗിച്ച്‌ മൂന്നു തവണ മുകളിലേക്ക് വെടിയുതിര്‍ത്തു. സംഭവത്തില്‍ പൂര്‍വ വിദ്യാര്‍ത്ഥിയായ തൃശൂര്‍ ഈസ്റ്റ് സ്വദേശി മുളയം ജഗനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാവിലെ 10.15 ഓടെയായിരുന്നു സംഭവം. നേരത്തെ പഠിച്ച സമയത്ത് മറന്നുവെച്ച തൊപ്പി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇയാള്‍ സ്‌കൂളിലേക്കെത്തിയത്. അധ്യാപകര്‍ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ ബാഗില്‍ നിന്നും തോക്കെടുത്തത്.

സ്റ്റാഫ് റൂമില്‍ കയറി കസേരയില്‍ ഇരുന്നശേഷം അധ്യാപകരെ ഭീഷണിപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ക്ലാസ് റൂമിനുള്ളിലും കയറി ഇയാള്‍ ഭീഷണിപ്പെടുത്തി. കുട്ടികളുടെയും ടീച്ചറുടേയും മുന്നില്‍ വെച്ചു വെടിയുതിര്‍ത്തു.

പൊലീസ് എത്തിയപ്പോഴേക്കും ഇയാള്‍ സ്‌കൂളില്‍ നിന്നും ഇറങ്ങി ഓടിയിരുന്നു. തുടര്‍ന്ന് പൊലീസ് പിന്തുടര്‍ന്നാണ് ജഗനെ പിടികൂടുന്നത്. രണ്ടു വര്‍ഷം മുമ്ബാണ് ഇയാള്‍ സ്‌കൂളില്‍ നിന്നും പഠനം നിര്‍ത്തി പോയതെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ അധ്യാപകന്‍ പറഞ്ഞു.

Content Summary: Thrissur school shooting; Shot three times; Former student arrested

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !