സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 200 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ ആക്ടീവ് രോഗികളുടെ എണ്ണം 3,096 ആയി.
ഒമിക്രോണും വകഭേദമായ ജെഎന്‍1 ഉം ആണ് സംസ്ഥാനത്ത് പടരുന്നത്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുമായാണ് കൂടുതല്‍ പേരും ആശുപത്രികളില്‍ എത്തുന്നത്. ചികിത്സ വേണ്ടവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്.
രാജ്യത്ത് കഴിഞ്ഞ ദിവസം 628 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതിയ കൊവിഡ് വകഭേദത്തെക്കുറിച്ച് സൂക്ഷ്മമായി പഠിക്കുകയാണെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ നേരത്തെ പ്രതികരിച്ചിരുന്നു.
നവകേരള സദസ്സില്‍ ലഭിച്ചത് ആറ് ലക്ഷത്തിലധികം പരാതികള്‍; ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയില്‍ സംസ്ഥാനങ്ങള്‍ പരിശോധന വേഗത്തിലാക്കുകയും അവരുടെ നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ ഓരോ ദിവസവും ശരാശരി മൂന്ന് മുതല്‍ നാല് വരെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു.
Content Summary: Active cases of covid in the state are 3096; 200 cases were confirmed yesterday
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !