നവകേരള സദസ്സില്‍ നാലു ലക്ഷം രൂപയുടെ വായ്‌പാ കുടിശികയില്‍ ഇളവു തേടിയെത്തിയ ആള്‍ക്ക് കുറച്ചു നല്‍കിയത് 515 രൂപ.
കണ്ണൂരിലെ സഹകരണ ബാങ്കിലെ കുടിശികയില്‍ ഇളവു തേടിയാണ് നവകേരള സദസ്സില്‍ അപേക്ഷ നല്‍കിയത്. ഇതിലാണ് പരമാവധി ഇളവു നല്‍കിയെന്നും 515 രൂപ കുറച്ചെന്നും പരാതി തീര്‍പ്പാക്കിയെന്നും ജില്ലാ സഹകരണസംഘം ജനറല്‍ ജോയിന്റ് റജിസ്ട്രാര്‍ മറുപടി നല്‍കിയത്.
ഇതില്‍ സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് പ്രതിപക്ഷം രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം എന്നിവരാണ് സമൂഹമാധ്യമത്തിലൂടെ സര്‍ക്കാരിനെ പരിഹസിച്ചത്.
മുഖ്യമന്ത്രിയുടെ ആഡംബര സദസ്സില്‍ 3, 97, 731 രൂപയുടെ വായ്പയുടെ ഇളവ് ചെയ്യാൻ കൊടുത്ത അപേക്ഷകന് 515 രൂപ ഇളവ് നല്കി.ഇളവു ലഭിച്ച പൈസയ്‌ക്ക് ഒരു ഫ്ലാറ്റും ഒരു കാറും കൂടി വാങ്ങണം.. രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചു.
ഏതായാലും മുഖ്യമന്ത്രിയുടെ നവകേരള സദസ്സ് വഴി പറഞ്ഞതല്ലേ. അദ്ദേഹത്തിന്റെ സ്വന്തം ജില്ലയല്ലേ. അതുകൊണ്ട് താങ്കള്‍ക്ക് പരമാവധി ഇളവുകള്‍ നല്‍കാൻ ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. എത്ര രൂപയുടെ ഇളവ്? 515 രൂപയുടെ ഇളവ് ! സന്തോഷമായില്ലേ? ഇനി ബാക്കി 3,97,216 രൂപ കൂടി അടച്ചാല്‍ പോരേ?. വിടി ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം:
മുഖ്യമന്ത്രിയുടെ ആഡംബര സദസ്സില്‍ 3, 97, 731 രൂപയുടെ വായ്പ ഇളവ് ചെയ്യാൻ കൊടുത്ത അപേക്ഷകന് 515 രൂപ ഇളവ് നല്കി. സദസ്സില്‍ പോകാൻ ഓട്ടോക്കൂലി : 150
അപേക്ഷകളുടെ ഫോട്ടോസ്റ്റാറ്റ് : 50
ഉച്ച വരെ കാത്ത് നിന്നപ്പോള്‍ ചായ, കടി : 30
കുപ്പിവെള്ളം : 15
ആകെ : 245
ലാഭം: 270/-
ആ പൈസയ്ക്കിനിയും ഒരു ഫ്ലാറ്റും ഒരു കാറും കൂടി വാങ്ങണം....
Content Summary: 'That penny should buy a flat and a car'; Four lakhs loan arrears; Rs 515 reduced on application in New Kerala Assembly; mockery
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !