കണ്ണൂരില്‍ മദ്യലഹരിയില്‍ എസ്‌ഐയെ ആക്രമിച്ച യുവതി അറസ്റ്റില്‍

0

കണ്ണൂര്‍ :
കണ്ണൂരില്‍ എസ്‌ഐയെ ആക്രമിച്ച യുവതി അറസ്റ്റില്‍. തലശ്ശേരി കൂളിബസാര്‍ സ്വദേശി റസീനയാണ് മദ്യലഹരിയില്‍ എസ്‌ഐയെ ആക്രമിച്ചതിന് അറസ്റ്റിലായത്.

വൈദ്യ പരിശോധനക്ക് കൊണ്ടുപോയപ്പോഴാണ് തലശ്ശേരി എസ്‌ഐ ദീപ്തിയെ ആക്രമിച്ചത്. നടുറോഡില്‍ നാട്ടുകാര്‍ക്ക് നേരെയും യുവതിയുടെ പരാക്രമമുണ്ടായി. നിരവധി കേസുകളില്‍ പ്രതിയാണ് റസീനയെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ മുൻപും മദ്യപിച്ച്‌ പ്രശ്നമുണ്ടാക്കിയിരുന്നു.

ഇന്ന് രാത്രിയോടെയാണ് സംഭവം. മദ്യലഹരിയില്‍ സുഹൃത്തിനൊപ്പം എത്തിയ യുവതി നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും ആക്രമണം തുടര്‍ന്നു. പിന്നീട് തലശ്ശേരി എസ്‌ഐ ദീപ്തിയെത്തി ഇവരെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി.

തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്ന വഴി ഇവര്‍ എസ്‌ഐയേയും ആക്രമിക്കുകയായിരുന്നു. നേരത്തേയും മാഹിയിലും തലശ്ശേരിയിലും ഇവര്‍ക്കെതിരെ കേസുണ്ട്. കോടതിയില്‍ ഹാജരാക്കിയ റസീനയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Content Summary: Intoxicated woman arrested for assaulting SI in Kannur

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !