കൊച്ചി: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സോളാര്‍ ഇലക്‌ട്രിക് ബോട്ട് ഇനിമുതല്‍ കൊച്ചിയില്‍. സംസ്ഥാന ജലഗതാഗത വകുപ്പിനായി നവാള്‍ട്ട് നിര്‍മ്മിച്ച ഇന്ദ്ര എന്ന ഡബിള്‍ ഡക്കര്‍ ബോട്ടില്‍ നൂറ് യാത്രക്കാരെ വരെ ഒരേസമയം കയറ്റാന്‍ സാധിക്കും.
കൊച്ചിയുടെ കായല്‍ സൗന്ദര്യം ആസ്വദിക്കുന്നതിനായി വിനോദസഞ്ചാരികള്‍ക്ക് സഹായകമാകും വിധത്തിലാണ് ഇന്ദ്രയുടെ യാത്രകള്‍ ഒരുക്കിയിരിക്കുന്നത്. കറ്റാമറന്‍ സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ബോട്ട് ആലപ്പുഴയിലാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നത് മേഡ് ഇന്‍ കേരള ആശയത്തിനും ശക്തി പകരുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Content Summary: India's largest solar electric boat in Kochi
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !