പ്രശസ്ത തമിഴ് നടനും ഡിഎംഡികെ സ്ഥാപക നേതാവുമായ വിജയകാന്ത് അന്തരിച്ചു

0
തമിഴ് നടനും ദേശീയ മുർപോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) സ്ഥാപക പ്രസിഡന്റുമായ വിജയകാന്ത് അന്തരിച്ചു. 71-ാം വയസായിരുന്നു. ആരോഗ്യം മോശമായതിനെ തുടർന്ന് ഡിസംബർ 26ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് വ്യാഴാഴ്ച രാവിലെ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.


ശ്വാസതടസത്തെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് മരണം. ഇന്ന് രാവിലെ എട്ടരയോടെ ആണ് അന്ത്യം സംഭവിച്ചത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിജയകാന്ത് ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുകയായിരുന്നു. 2017 ഡിസംബറിൽ അദ്ദേഹം ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് പോയിയിരുന്നു. 2020, 2021 എന്നീ വർഷങ്ങളിൽ രണ്ടുതവണ അദ്ദേഹത്തിന് കോവിഡ് ബാധിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ പ്രമേഹബാധയെ തുടർന്ന് 2020ൽ വലതുകാലിലെ മൂന്ന് വിരലുകൾ മുറിച്ചുമാറ്റിയിരുന്നു.

ഇക്കഴിഞ്ഞ ഡിസംബർ 18നാണ് അവസാനമായി അദ്ദേഹം പാർട്ടിയുടെ നിർവാഹക സമിതിയുടെയും പൊതുകൗൺസിൽ ചർച്ചയിലും പങ്കെടുത്തത്. ആരോഗ്യനില ക്ഷയിക്കുന്നതിനെ തുടർന്ന് പാർട്ടിയുടെ ചുമതല ഭാര്യ പ്രേമേലതയ്ക്ക് കൈമാറിയിരുന്നു.

1979ൽ ഇനിക്കും ഇളമൈ എന്ന ചിത്രത്തിലൂടെയാണ് വിജയകാന്ത് സിനിമാ ജീവിതം ആരംഭിക്കുന്നത്. തുടർച്ചയായി നിരവധി പരാജയങ്ങൾ ഏറ്റുവാങ്ങിയെങ്കിലും 1980-ലെ പുറത്തിറങ്ങിയ 'ദൂരത്ത് ഇടി മുഴക്കം' എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ചു. 1981-ലെ 'സത്തം ഒരു ഇരുട്ടറൈ' എന്ന ചിത്രവും വൻ വിജയമായിരുന്നു. നടി രാധയുമൊത്തുള്ള 'അമ്മൻ കോവിൽ കിഴകളെ' എന്ന ചിത്രത്തിന് 1986-ൽ മികച്ച തമിഴ് നടനുള്ള ഫിലിംഫെയർ അവാർഡ് നേടിയിരുന്നു.

തന്റെ നൂറാമത്തെ ചിത്രം 'ക്യാപ്റ്റൻ പ്രഭാകരൻ' ആണ് വിജയകാന്തിന്റെ തമിഴ് മണ്ണിന്റെ ക്യാപ്റ്റനാക്കി മാറ്റുന്നത്. 1992-ൽ പുറത്തിറങ്ങിയ ചിന്ന ഗൗണ്ടർ എന്ന ചിത്രത്തിലാണ് താരം തന്റെ അവിസ്മരണീയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ഗ്രാമത്തലവനായുള്ള കഥാപാത്രം വിജയകാന്തിനെ ഗ്രാമീണ ജനവിഭാഗങ്ങൾക്കിടയിൽ കൂടുതൽ പ്രശസ്തനാക്കിയിരുന്നു. 2001ൽ തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി പുരസ്‌കാരവും താരം നേടിയിരുന്നു. 2002ലും തമിഴ്നാട് സർക്കാരിന്റെ അവാർഡ് ലഭിച്ചിരുന്നു.

Content Summary: Actor and DMDK leader Vijayakanth passed away

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !