ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് തുടരുന്നു. അടുത്ത രണ്ട് ദിവസം കൂടി മൂടല്‍മഞ്ഞ് അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഡല്‍ഹി പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങള്‍ക്ക് പുറമേ, ഉത്തര്‍പ്രദേശിലെ കൂടുതല്‍ ഇടങ്ങളിലേക്ക് മധ്യപ്രദേശിലേക്കും മൂടല്‍മഞ്ഞ് വ്യാപിച്ചതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.
ഉത്തരേന്ത്യന്‍ മേഖലയില്‍ നിരവധി തീവണ്ടികള്‍ വൈകി ഓടുകയാണ്. മൂടല്‍ മഞ്ഞിന്റെ പശ്ചാത്തലത്തില്‍ റോഡ് യാത്രക്കാരും അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
മൂടല്‍മഞ്ഞ് ഗുരുതരമായി ബാധിച്ചു. ഡല്‍ഹി, അമൃത്സര്‍,പത്താന്‍കോട്ട്,ആഗ്ര, ഗോരക്പൂര്‍, അലഹബാദ് വിമാനത്താവളങ്ങളില്‍ ദൃശ്യ പരിധി, 0 മുതല്‍ 50 മീറ്റര്‍ വരെ യായികുറഞ്ഞു. ട്രെയിന്‍ ഗതാഗതത്തെയും മോഡല്‍ മഞ്ഞ് രൂക്ഷമായി ബാധിച്ചിട്ടുണ്ട്.
Content Summary: Heavy fog continues in North Indian states
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !