ഡല്‍ഹി: എയര്‍ ഇന്ത്യ പൈലറ്റുമാരുടെയും ക്യാബിന്‍ ക്രൂവിന്റെയും യൂണിഫോമില്‍ മാറ്റം. അറുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എയര്‍ ഇന്ത്യ ജീവനക്കാരുടെ യൂണിഫോം മാറ്റുന്നത്.
ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം എയര്‍ ഇന്ത്യയുടെ ലോഗോയില്‍ ഉള്‍പ്പടെ മാറ്റം വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യൂണിഫോമിലും പുതിയ മാറ്റത്തിലേക്ക് എയര്‍ ഇന്ത്യ ഒരുങ്ങുന്നത്.
പ്രശസ്ത ഡിസൈനര്‍ ആയ മനീഷ് മല്‍ഹോത്രയാണ് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കായി യൂണിഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ ആദ്യ എയര്‍ബസ് എ350-ന്റെ സര്‍വീസ് ആരംഭിക്കുന്നതോടെ ജീവനക്കാര്‍ പുതിയ യൂണിഫോമിലേക്ക് മാറും.
പുതിയ യുണിഫോം പ്രകാരം എയര്‍ലൈനിലെ ക്യാബിന്‍ ക്രൂ അംഗങ്ങളായുള്ള വനിതകള്‍ മോഡേണ്‍ രീതിയിലുള്ള റെഡി ടു വെയര്‍ ഓംബ്രെ സാരിയും പുരുഷന്മാര്‍ ബന്ദ്ഗാലയും ധരിക്കും. പൈലറ്റുമാര്‍ കറുത്ത നിറത്തിലുള്ള സ്യൂട്ടുകളാണ് ധരിക്കുക. എയര്‍ ഇന്ത്യയുടെ പുതിയ ലോഗോയും യൂണിഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Content Summary: Air India has changed its uniform; Sixty years after the change
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !