മലപ്പുറം: ബസില്‍ യാത്ര ചെയ്യുന്ന സ്ത്രീകളെയും കുട്ടികളെയുമൊക്കെ ശല്യം ചെയ്യുന്നവര്‍ക്കായി വലവിരിച്ച് മലപ്പുറം പൊലീസ്.
വനിത പൊലീസ് ഉദ്യോഗസ്ഥര്‍ മഫ്തിയിലും അല്ലാതെയും സ്ത്രീകളുടെ പരാതികള്‍ കേള്‍ക്കാനും കുറ്റവാളികളെ പിടികൂടാനും ബസില്‍ യാത്ര ചെയ്യും. 'എയ്ഞ്ചല്‍ പെട്രോള്‍' എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്.
ബസുകളില്‍ സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് മലപ്പുറം പൊലീസിന്റെ പുതിയ പദ്ധതി.
സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമം തടയുന്നതിനാണ് മലപ്പുറം പൊലീസിന്റെ വേറിട്ട ശ്രമം. ബസുകളിലെ ശല്യക്കാരെ കയ്യോടെ പിടികൂടുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. തിരക്കുള്ള സമയങ്ങളില്‍ രാവിലെയും വൈകുന്നേരവും ബസുകളില്‍ ഇതുപോലെ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ യാത്ര ചെയ്യും. യാത്രക്കാര്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നുണ്ട്.
എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ 112 എന്ന ടോള്‍ഫ്രീ നമ്ബറിലേക്ക് വിളിക്കാം. സ്ത്രീകള്‍ പരാതിപ്പെടാന്‍ മടിച്ചാലും ബസില്‍ യാത്ര ചെയ്യുന്ന പൊലീസുകാര്‍ പ്രശ്‌നക്കാരെ കയ്യോടെ പിടികൂടും. പരാതികള്‍ കേള്‍ക്കാന്‍ പൊലീസ് നേരിട്ട് എത്തുന്നത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതായി യാത്രക്കാരും പ്രതികരിച്ചു. 'എയ്ഞ്ചല്‍ പെട്രോളി'ലൂടെ സ്ത്രീകള്‍ക്ക് സുരക്ഷിത യാത്ര ഒരുക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
Content Summary: Malappuram Police has launched 'Angel Patrol' scheme on buses to ensure women's safety
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !